യുവമോര്‍ച്ച പുനഃസംഘടന: ‘പാര്‍ട്ടി ഇത് എങ്ങോട്ടേക്കാണ് പോകുന്നത് ? പണിയെടുത്തവന് സ്ഥാനങ്ങള്‍ ഇല്ലേ ?’ ചോദ്യവുമായി എറണാകുളം മുന്‍ ജില്ലാ പ്രസിഡന്റ്; ഓഡിയോ കൈരളി ന്യൂസിന്

Wait 5 sec.

യുവമോര്‍ച്ച പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉള്‍പ്പോര് രൂക്ഷമാകുന്നു. അതൃപ്തിയുമായി കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. മുന്‍ ജില്ലാ പ്രസിഡന്റുമാരെ യുവമോര്‍ച്ച ലിസ്റ്റില്‍ ഉള്‍പെടുത്തിയില്ലെന്നാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുന്നത്.അനൂപ് ആന്റണിക്ക് എറണാകുളം മുന്‍ ജില്ലാ പ്രസിഡന്റ് അയച്ച വോയിസ് കൈരളി ന്യൂസിന് ലഭിച്ചു. പാര്‍ട്ടിയില്‍ നിന്ന് പണിയെടുത്തവന് സ്ഥാനങ്ങള്‍ ഇല്ലേ എന്നും പഴയ എബിവിപി സൗഹൃദത്തിന്റെ പുറത്ത് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ചുപോയ ആള്‍ ജനറല്‍ സെക്രട്ടറി ആയി എന്നും വിമര്‍ശനമുണ്ട്.Also read : കെടിയു-ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി; ഗവർണറുടെ അപ്പീൽ ഇന്ന് സുപ്രീംകോടതി പരിഗണിക്കുംയൂണിറ്റ് കമ്മറ്റിയില്‍ നിന്ന് പണിയെടുത്ത് മുകളിലേക്ക് വന്ന തന്നെപ്പോലെ ഉള്ളവര്‍ക്ക് എന്ത് പ്രചോദനമാണ് ഇത് നല്‍കുന്നതെന്നും എബിവിപിയില്‍ നിന്ന് വന്നവര്‍ ഏതെങ്കിലും തരത്തില്‍ പരിശ്രമിച്ചിട്ടുണ്ടോ എന്നും ചോദ്യമുയരുന്നു.അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ കേരളത്തിലെ ക്യാമ്പസുകളില്‍ എബിവിപി ഉണ്ടാവുമായിരുന്നല്ലോ എന്നും അത് ഇല്ലല്ലോ എന്നും ചോദ്യമുണ്ട്. കഴിഞ്ഞ ഒരുമാസം മുന്നേ വന്ന ആളെ ജനറല്‍ സെക്രട്ടറി ആക്കി. മോശം പ്രവര്‍ത്തി കൊണ്ട് മറ്റൊരു സംഘടന പുറത്താക്കിയ വ്യക്തിയാണത്.വരുമ്പോള്‍ തന്നെ കീ പോസ്റ്റുകള്‍ കൊടുക്കരുത്. ഇതിന്റെ മാനദണ്ഡം മനസിലാകുന്നില്ലെന്നും പാര്‍ട്ടി ഇത് എങ്ങോട്ടേക്കാണ് പോകുന്നതെന്നും വിമര്‍ശനമുയരുന്നുണ്ട്.The post യുവമോര്‍ച്ച പുനഃസംഘടന: ‘പാര്‍ട്ടി ഇത് എങ്ങോട്ടേക്കാണ് പോകുന്നത് ? പണിയെടുത്തവന് സ്ഥാനങ്ങള്‍ ഇല്ലേ ?’ ചോദ്യവുമായി എറണാകുളം മുന്‍ ജില്ലാ പ്രസിഡന്റ്; ഓഡിയോ കൈരളി ന്യൂസിന് appeared first on Kairali News | Kairali News Live.