സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ വിവിധയിടങ്ങളില്‍ നിന്നായി വ്യാജ വെളിച്ചെണ്ണ കണ്ടെത്തി. ഓപ്പറേഷന്‍ ലൈഫ് എന്ന പേരില്‍ വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ഏഴ് ജില്ലകളില്‍ നിന്നായി 16,565 ലിറ്റര്‍ വെളിച്ചെണ്ണയാണ് പിടികൂടിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.വെളിച്ചെണ്ണയുടെ വില വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍, ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിച്ചതോടെയാണ് രഹസ്യ പരിശോധനകള്‍ നടത്തിയത്. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു മിന്നല്‍ പരിശോധന നടന്നത്. പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന നടത്തിയത്.Also read:കെ എസ്‍ യു നേതാവിന്‍റെ പിറന്നാൾ ആഘോഷത്തിൽ നിരോധിത ലഹരി ഉപയോഗിച്ചെന്ന് ആരോപണം; പരാതി നൽകി എസ് എഫ് ഐ ഏറ്റവുമധികം വ്യാജ വെളിച്ചെണ്ണ പിടികൂടിയത് കൊല്ലം ജില്ലയില്‍ നിന്നാണ്. 9337 ലിറ്ററാണ് കൊല്ലത്ത് നിന്ന് മാത്രം പിടിച്ചെടുത്തത്. ആലപ്പുഴയില്‍ നിന്ന് 6530 ലിറ്റര്‍ വെളിച്ചെണ്ണയും പിടിച്ചെടുത്തു.‘Operation Life’; The highest number of fake coconut oil seized in Kollam districtThe post ‘ഓപ്പറേഷന് ലൈഫ്’; ഏറ്റവും കൂടുതൽ വ്യാജ വെളിച്ചെണ്ണ പിടികൂടിയത് കൊല്ലം ജില്ലയിൽ appeared first on Kairali News | Kairali News Live.