ബാങ്ക് ഓഫ് ബറോഡയിൽ അവസരം; കൂടുതൽ അറിയാം

Wait 5 sec.

ബാങ്ക് ഓഫ് ബറോഡ റീട്ടെയിൽ ലയബിലിറ്റീസ്, റൂറൽ & അഗ്രി ബാങ്കിങ്‌ വകുപ്പുകളിലെ റെഗുലർ തസ്തികകളിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 417 നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാനേജർ -(സെയിൽസ്‌) 227, അഗ്രികൾച്ചർ മാർക്കറ്റിങ്‌ മാനേജർ 48 , അഗ്രികൾച്ചർ മാർക്കറ്റിങ്‌ ഓഫീസർ 142 എന്നിങ്ങനെയാണ്‌ അവസരം.തെരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ ഒരുവർഷം പ്രൊബേഷൻ പിരീഡ് ഉണ്ടായിരിക്കും.യോഗ്യത: മാനേജർ – സെയിൽസ്: ബിരുദം. പ്രായപരിധി: 24 – 34 വയസ്‌.അഗ്രികൾച്ചർ സെയിൽസ് ഓഫീസർ/ മാനേജർ: കൃഷി / ഹോർട്ടികൾച്ചർ / മൃഗസംരക്ഷണം / വെറ്ററിനറി സയൻസ് / ഡയറി സയൻസ് / ഫിഷറി സയൻസ് / പിസികൾച്ചർ / അഗ്രി. മാർക്കറ്റിംഗ് & കോ-ഓപ്പറേഷൻ / കോ–-ഓപ്പറേഷൻ & ബാങ്കിംഗ് / അഗ്രോ-ഫോറസ്ട്രി / ഫോറസ്ട്രി / അഗ്രികൾച്ചറൽ ബയോടെക്നോളജി / ബി.ടെക് ബയോടെക്നോളജി / ഫുഡ് സയൻസ് / അഗ്രികൾച്ചർ ബിസിനസ് മാനേജ്മെന്റ് / ഫുഡ് ടെക്നോളജി / ഡയറി ടെക്നോളജി / അഗ്രികൾച്ചറൽ എൻജിനിയറിങ്‌ / സെറികൾച്ചർ / ഫിഷറീസ് എൻജിനിയറിങ്‌ എന്നിവയിൽ നാലുവർഷ ബിരുദം. പ്രായപരിധി: അഗ്രികൾച്ചർ സെയിൽസ് ഓഫീസർ : 24 –36 വയസ്‌. അഗ്രികൾച്ചർ സെയിൽസ് മാനേജർ : 26 –42 വയസ്‌.850 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി, എസ്ടി, പിഡബ്ല്യുഡി, ഇഎസ്എം/ഡിഇഎസ്എം & സ്ത്രീകൾ : 175 രൂപയാണ് അപേക്ഷ ഫീസ് ആയി നിശ്ചയിച്ചിട്ടുള്ളത്. നികുതി ചാർജുകൾ അധികം നൽകണം. അപേക്ഷ സമർപ്പിക്കുന്നവർക്ക് 680നുമുകളിൽ സിബിൽ സ്‌കോർ ഉണ്ടായിരിക്കണം. ഓൺലൈൻ ടെസ്‌റ്റ്‌, സൈക്കോമെട്രിക്‌ ടെസ്‌റ്റ്‌, ഗ്രൂപ്പ്‌ ഡിസ്‌കഷൻ/അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുക്കുക. കേരളത്തിൽ എറണാകുളം ജില്ലയിലാണ് പരീക്ഷ കേന്ദ്രം ഉണ്ടാവുക. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: ആഗസ്‌ത്‌ 26. www.bankapps.bankofbaroda.co.in/BOBRECRUITMENT_A25 വഴി ഓൺലെനായി അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക്‌ www.bankofbaroda.in കാണുക.The post ബാങ്ക് ഓഫ് ബറോഡയിൽ അവസരം; കൂടുതൽ അറിയാം appeared first on Kairali News | Kairali News Live.