ചേർത്തല പള്ളിപ്പുറത്തെ നാല് സ്ത്രീകളുടെ തിരോധാനക്കേസിലെ പ്രതി സെബാസ്റ്റ്യൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ വൈകീട്ട് ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കും. രണ്ടാഴ്ചയായി കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും വ നിർണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചതായാണ് സൂചന. പള്ളിപ്പുറത്തെ പുരയിടത്തിൽ നിന്നും ലഭിച്ച അസ്ഥി കഷ്ണങ്ങളുട DNA ഫലം ഈ ആഴ്ച ലഭിക്കും. ALSO READ: ട്രെയിനില്‍ നിന്ന് തള്ളിയിട്ട് വയോധികയുടെ പണവും ഫോണും കവര്‍ന്ന കേസ്; പ്രതിയെ കോഴിക്കോട് എത്തിച്ചുഏറ്റുമാനൂർ സ്വദേശി ജയ്നമ്മ തിരോധാനക്കേസിലാണ് കോട്ടയം ക്രൈംബ്രാഞ്ച് സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തത്. മറ്റ് കേസുകളുടെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റിനാണ്.ALSO READ: പ്രണയബന്ധം വീണ്ടും തളിരിടും ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ടവരുടെ വാക്കിൽ കൗമാരക്കാരിക്ക് നഷ്ടം 16.18 ലക്ഷം രൂപ വിലവരുന്ന സ്വർണം: പ്രതികൾ പിടിയിൽ ചേര്‍ത്തല സ്വദേശികളായ ബിന്ദു പത്മനാഭന്‍, സിന്ധു, ആയിഷ എന്നിവരുടെ കേസുകള്‍ അന്വേഷിക്കുന്നത് ആലപ്പുഴ ക്രൈം ബ്രാഞ്ചാണ്. നിലവില്‍ ആയുധങ്ങള്‍ കണ്ടെടുത്ത സംഭവം കൊലപാതകവുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.The post ചേര്ത്തല തിരോധാനക്കേസ്; പ്രതി സെബാസ്റ്റ്യൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും appeared first on Kairali News | Kairali News Live.