തൃശ്ശൂരിലെ വ്യാജവോട്ട് വിഷയത്തില്‍ ഉരുണ്ടുകളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ആറ് വോട്ടിന്റെ കാര്യമായാലും 11 വോട്ടിന്റെ കാര്യമായാലും എഴുപതിനായിരം വോട്ടിന്റെ അത്രയും വരില്ലല്ലോ എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.സുരേഷ് ഗോപി പ്രതികരിക്കാത്തതെന്തെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വിഷയത്തില്‍ രാഷ്ട്രീയപരമായി മറുപടി പറയേണ്ട കാര്യമില്ല. തീരുമാനമെടുക്കേണ്ടത് കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ്. ജനങ്ങളെ വിഡ്ഡിയാക്കാന്‍ ശ്രമിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. Also Read : യുവമോര്‍ച്ച പുനഃസംഘടന: ‘പാര്‍ട്ടി ഇത് എങ്ങോട്ടേക്കാണ് പോകുന്നത് ? പണിയെടുത്തവന് സ്ഥാനങ്ങള്‍ ഇല്ലേ ?’ ചോദ്യവുമായി എറണാകുളം മുന്‍ ജില്ലാ പ്രസിഡന്റ്; ഓഡിയോ കൈരളി ന്യൂസിന്ജനങ്ങളുടെ ശ്രദ്ധ തെളിയിക്കാനുള്ള ശ്രമമാണ് കള്ളവോട്ട് ആരോപണം. തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും വോട്ടര്‍പട്ടിക ശുചീകരിക്കുന്നതിന് കൃത്യമായ രീതിയുണ്ട്. പരാതിയുള്ളവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാം. പരാതിയുള്ളവര്‍ക്ക് കോടതിയെയും സമീപിക്കാമെന്നും ജനങ്ങളെ പ്രകോപിപ്പിക്കുകയാണ് ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.വിഷയത്തിന്റെ മെറിറ്റിലേക്ക് താന്‍ പോകാന്‍ ഉദ്ദേശിക്കുന്നിേെല്ലാന്നും ഒരു ക്രമവിരുദ്ധതയും എനിക്ക് ഇതില്‍ കാണുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു.The post തൃശ്ശൂരിലെ വ്യാജവോട്ട്: ‘6 വോട്ടിന്റെ കാര്യമായാലും 11 വോട്ടിന്റെ കാര്യമായാലും എഴുപതിനായിരം വോട്ടിന്റെ അത്രയും വരില്ലല്ലോ’; ഉരുണ്ടുകളിച്ച് രാജീവ് ചന്ദ്രശേഖര് appeared first on Kairali News | Kairali News Live.