താൻ ഇതുവരെ വീടുവച്ചിട്ടില്ലെന്നും അത് പൊളിഞ്ഞു കിടക്കുകയാണെന്നും നടൻ വെങ്കിടേഷ്. എന്നിരുന്നാലും തന്റെ വീട് എന്ന സ്വപ്നം നിറവേറ്റാൻ പോവുകയാണ്. അതെല്ലാം തനിക്ക് തന്നത് സിനിയാണ്. സിനിമയോട് താൻ അത്രമേൽ ജെനുവിനാണ് എന്നും അതുകൊണ്ടാണ് സിനിമ തനിക്ക് ഓരോ ഭാഗ്യങ്ങൾ കൊണ്ട് തരുന്നതെന്നും വെങ്കിടേഷ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.വെങ്കിടേഷിന്റെ വാക്കുകൾഞങ്ങൾ കുടുംബ പരമായി തന്നെ വലിയ രജനി ആരാധകരാണ്. മീശമാധവനും ബാബയും ഒരുമിച്ച് ഇറങ്ങിയപ്പോൾ അച്ഛൻ എന്നെ കൊണ്ടുപോയത് ബാബയ്ക്കായിരുന്നു. പണ്ട് കൂട്ടുകാരുമൊത്ത് ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്കൊക്കെ പോകുമായിരുന്നു. അന്നാണ് ബെസ്റ്റ് ആക്ടർ സിനിമ റിലീസാകുന്നത്. അത് കണ്ടപ്പോഴാണ് എനിക്ക് മറ്റൊന്നിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല, അഭിനയം കൊള്ളാം എന്ന് മാത്രമാണ് പറഞ്ഞിരുന്നത് എന്ന് മനസിലാക്കി തുടങ്ങിയത്. ബി കോം ചെയ്യുമ്പോഴാണ് വിധിയുണ്ടെങ്കിൽ ഞാൻ സിനിമാക്കാരൻ ആകും എന്നൊരു സ്ഥിതിയിലേക്ക് ചിന്തകൾ പോയത്. പക്ഷെ ആരും എന്നെ സിനിമാക്കാരൻ ആക്കിയില്ല. പിജി കഴിഞ്ഞിട്ടാണ് നിരന്തരമായി എല്ലാവർക്കും മെസേജ് അയച്ചും ഓഡീഷന് പോയും ചാൻസ് ചോദിച്ച് പുറകെ നടന്നും തുടങ്ങിയത്.ഇതുവരെ ഞാൻ വീട് വച്ചിട്ടില്ല, അത് പൊളിഞ്ഞാണ് കിടക്കുന്നത്. പക്ഷെ, സെപ്റ്റംബറിൽ ഞാൻ പുതിയ വീട് വെക്കാൻ പോവുകയാണ്. അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ്. ഇതെല്ലാം എനിക്ക് തന്നത് സിനിമയാണ്. സിനിമയോട് ഞാൻ അത്രയും ജെനുവിനാണ്. അതുകൊണ്ടാണ് എനിക്ക് ഒരു ഭാഗ്യം ഉണ്ടായത്.