മുംബൈയില്‍ 12കാരിക്ക് നേരെ കൊടുംക്രൂരത; മൂന്ന് മാസത്തിനിടെ പീഡിപ്പിച്ചത് 220ല്‍ അധികം പേര്‍

Wait 5 sec.

മുംബൈ |  മുംബൈയില്‍ 12കാരിയായ ബംഗ്ലാദേശി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. മൂന്നുമാസത്തിനിടയില്‍ 220ലേറെ പേരാണ് കുട്ടിയെ പീഡിപ്പിച്ചത്. മുംബൈയ്ക്കടുത്ത് വസിയിലാണ് സംഭവം. കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണത്തിലാണ്. മുംബൈയിലെ മലയാളി സാമൂഹ്യപ്രവര്‍ത്തകനായ ബിനു വര്‍ഗീസിന്റെ ഇടപെടലാണ് പെണ്‍കുട്ടിക്ക് രക്ഷയായത്. ബംഗ്ലാദേശികള്‍ അടങ്ങിയ സംഘത്തില്‍ നിന്ന് കുട്ടിയെ മോചിപ്പിക്കാന്‍ നിര്‍ണായക വിവരങ്ങള്‍ ബിനു പോലീസിന് കൈമാറുകയായിരുന്നു.ബംഗ്ലാദേശില്‍ നിന്ന് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടി ഇന്ത്യയിലെത്തിയത്. കുട്ടി പരീക്ഷയില്‍ ചില വിഷയങ്ങള്‍ക്ക് പരാജയപ്പെട്ടതോടെ വീട്ടുകാര്‍ ശിക്ഷിക്കുമെന്ന ഭയത്താല്‍ പരിചയക്കാരിയായ ഒരു സ്ത്രീയ്ക്കടുത്ത് അഭയം തേടുകയായിരുന്നു. ഇവര്‍ കുട്ടിയെ രഹസ്യമായി ഇന്ത്യയിലേക്ക് കടത്തുകയും വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയുമായിരുന്നു.സംഭവത്തില്‍ ഇതുവരെ 10 പേരാണ് അറസ്റ്റിലായിരിക്കുന്നത്.