കേരളത്തിൽ കൊച്ചി ആസ്ഥാനമാക്കിയുള്ള കേന്ദ്ര പൊതുമേഖല സ്ഥാപനമായ നിര്‍മാണശാലയായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് വരുമാനത്തിലും ലാഭത്തിലും വര്‍ധന. ജൂണ്‍ പാദത്തില്‍ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 7.9 ശതമാനം ലാഭവർധനയാണ് ഉണ്ടായത്. വരുമാനത്തിൽ 8.5 ശതമാനം വര്‍ധനവുമുണ്ടായി. മുന്‍ വര്‍ഷത്തെ വരുമാനമായ 771.5 കോടി രൂപയില്‍ നിന്ന് 1,068 കോടി രൂപയിലേക്കാണ് ഇത്തവണ വരുമാനം കുതിച്ചുയർന്നത്. ലാഭവിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഓഹരി വിലയിലും ഉണർവുണ്ടായിട്ടുണ്ട്.എന്നാൽ, 1,651 കോടി വരുമാനം ലഭിച്ച മാര്‍ച്ചില്‍ അവസാനിച്ച അവസാന പാദത്തെ അപേക്ഷിച്ച് വരുമാനവും ലാഭവും ഉയര്‍ന്നിട്ടില്ല. മാര്‍ച്ചിലെ വരുമാനം 285 കോടി രൂപയാണ്. ജൂണ്‍ പാദത്തിലേത് 187 കോടിയും. നികുതിക്കും പലിശയ്ക്കും മുമ്പുള്ള ലാഭം (EBITDA) മുന്‍ വര്‍ഷത്തെ 177.8 കോടിയിൽ നിന്നും 35.4 ശതമാനം ഉയര്‍ന്ന് 241.3 കോടി രൂപയായി.ALSO READ; ‘കെഎസ്എഫ്ഇ ഈ നാടിന്റെ ധൈര്യം’; പുതിയ ടാഗ്ലൈന്‍ പുറത്തിറക്കിപുതിയ നിരവധി കരാറുകൾ ലഭിച്ചതാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്‍റെ വരുമാന-ലാഭ മുന്നേറ്റത്തിന് സഹായിച്ചത്. പ്രമുഖ കൊറിയൻ കമ്പനിയായ എച്ച്ഡി കൊറിയ ഷിപ്പ് ബില്‍ഡിംഗ് ആന്റ് ഓഫ്ഷോര്‍ എഞ്ചിനിയറിംഗ് കമ്പനിയുമായി ദീർഘകാലത്തേക്ക് ധാരണാപത്രം ഒപ്പുവക്കാനായത് വലിയ നേട്ടമാണ്. സമുദ്ര സുരക്ഷാ രംഗത്ത് ശക്തമായ സാന്നിധ്യമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡാണ് ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനി കപ്പല്‍ നിര്‍മിച്ചത്.നേവിക്ക് പുറമേ കോസ്റ്റ് ഗാര്‍ഡ്, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ എന്നിവക്ക് വേണ്ടിയും സേവനങ്ങൾ നൽകിയിട്ടുണ്ട്. കൂടാതെ യുഎസ്, ഡെന്‍മാര്‍ക്ക്, നോര്‍വേ, ജര്‍മനി അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾക്കും യുഎഇക്കും അടക്കം കപ്പലുകള്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. മികച്ച പാദഫലം പുറത്തുവന്നതിന് പിന്നാലെ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്‍റെ ഓഹരിവില ഒരു ശതമാനത്തിനടുത്ത് ഉയർന്നിരുന്നു. The post ‘കരകയറി’ കൊച്ചിൻ ഷിപ്പ്യാര്ഡ്: ജൂൺ പാദത്തിലെ ലാഭം 187 കോടി; ഓഹരി വിലയിലും ഉയർച്ച appeared first on Kairali News | Kairali News Live.