ദീപാവലിക്ക് ടാറ്റയുടെ സമ്മാനം; സിയറ ഇവി എത്തുന്നു, പ്രത്യേകതകള്‍

Wait 5 sec.

ന്യൂജെൻ ടാറ്റ സിയറ ദീപാവലിക്ക് എത്തുന്നു. 2020 ഓട്ടോ എക്സ്പോയിലെത്തി വാഹന പ്രേമികളെ കൊതിപ്പിച്ച വാഹനത്തിന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു വാഹന ലോകം. 2025 ദീപാവലി സീസണിൽ വാഹനം ഷോറൂമുകളിൽ എത്തുമെന്നാണ് ടാറ്റാ മോട്ടോ‍ഴ്സ് അറിയിച്ചിരിക്കുന്നത്.ആദ്യം എത്തുന്ന ഇവിക്ക് പിന്നാലെയായി പെട്രോൾ, ഡീസൽ പതിപ്പുകൾ 2026 ന്റെ ആരംഭത്തിലും വിപണിയിൽ എത്തും. ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച കൺസെപ്റ്റിലെ മിക്ക ഡിസൈൻ ഘടകങ്ങളും എത്താൻ പോകുന്ന ടാറ്റ സിയറയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ വിപണി കാത്തിരിക്കുന്ന എസ് യു വി പഞ്ച് ഇവിയും കർവ്വ് ഇവിയും നിർമിച്ചിട്ടുള്ള ഇലക്ട്രിക് ആർക്കിടെക്ചറായ Acti.ev യുടെ പരിഷ്കരിച്ച പതിപ്പായ Acti.ev+ പ്ലാറ്റ്‌ഫോമിലാണ് സിയറ രൂപകല്പന ചെയ്തിട്ടുള്ളത്.Also Read: പുതിയ രൂപത്തിലും ഭാവത്തിലും യെസ്ഡി റോഡ്‌സ്റ്റര്‍; ആഡംബര ബൈക്ക് ഫാന്‍സിന് ഓണസമ്മാനംവാഹനത്തിന്റെ ബാറ്ററി പായ്ക്കും റേഞ്ച് മുതലായ കാര്യങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഹാരിയർ ഇവിയുടെ 65kWh, 75kWh LFP ബാറ്ററി പായ്ക്കുകളായിരിക്കും സിയറക്ക് ഊർജം നൽകുക എന്നാണ് കരുതപ്പെടുന്നത്. അതുപോലെ ഫ്രണ്ട്-വീൽ-ഡ്രൈവ് ഇലക്ട്രിക് എസ്‌യുവി ആയിരിക്കും സിയറ എന്നും പ്രതീക്ഷിക്കപ്പെടുന്നു.Also Read: നിരത്തുകൾ കീഴടക്കാൻ കെഎസ്ആർടിസിയുടെ പുത്തൻ ബസുകൾ; 100 ഓളം ബസുകൾ റെഡിപനോരമിക് സൺറൂഫ്, ട്രിപ്പിൾ സ്‌ക്രീൻ ഡാഷ്‌ബോർഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, വെന്റിലേറ്റഡ് ഫ്രണ്ട്, റിയർ സീറ്റുകൾ, 18-19-ഇഞ്ച് അലോയ്കൾ, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, എൽഇഡി ലൈറ്റിംഗ് സിസ്റ്റം, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ,റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയായിരിക്കും വാഹനത്തിന്റെ പ്രധാന ഫീച്ചറുകൾ.The post ദീപാവലിക്ക് ടാറ്റയുടെ സമ്മാനം; സിയറ ഇവി എത്തുന്നു, പ്രത്യേകതകള്‍ appeared first on Kairali News | Kairali News Live.