കങ്കണ റണാവത്തിനോടു സംസാരിക്കാന്‍ ശ്രമിച്ച എന്‍ കെ പ്രേമചന്ദ്രന്‍ എം പിയെ തള്ളിമാറ്റി

Wait 5 sec.

ന്യൂഡല്‍ഹി | ബോളിവുഡ് താരവും ബി ജെ പി എം പിയുമായ കങ്കണ റണാവത്തിനോടു സംസാരിക്കാന്‍ ശ്രമിച്ച എന്‍ കെ പ്രേമചന്ദ്രന്‍ എം പിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തള്ളിമാറ്റി. മുതിര്‍ന്ന എം പി യായ പ്രേമചന്ദ്രനെ അവഗണിച്ച് താരം കടന്നു പോവുകയും ചെയ്തു.സുരക്ഷാ ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ വിമര്‍ശനം ഉയരുര്‍ന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ പ്രിയങ്ക ചതുര്‍വേദി എം പിയും വിമര്‍ശനവുമായി രംഗത്തെത്തി. മുതിര്‍ന്ന എം പിയായ എന്‍ കെ പ്രേമചന്ദ്രനോട് മറ്റൊരു എം പി നടത്തിയ പെരുമാറ്റം ലജ്ജിപ്പിക്കുന്നതും അംഗീകരിക്കാനാകാത്തതുമാണെന്ന് പ്രിയങ്കാ ചതുര്‍വേദി പ്രതികരിച്ചു.കൂടെയുണ്ടായിരുന്ന സി ഐ എസ് എഫ് ഉദ്യോഗസ്ഥന്‍ എ കെ പ്രേമചന്ദ്രനെ തടഞ്ഞു എന്നും പ്രിയങ്ക ചതുര്‍വേദി എക്സ് പോസ്റ്റില്‍ കുറിച്ചു.