ക്യൂബൻ വിപ്ലവ നേതാവ് ഫിദൽ കാസ്ട്രോയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ദില്ലിയിൽ സംഘടിപ്പിച്ച പ്രദർശന ഫുട്ബോൾ മത്സരത്തിൽ ഗോൾ പോസ്റ്റിന് കാവലാളായി എത്തിയത് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. സിപിഐ എം നേതാക്കളും ഫുട്ബോൾ താരങ്ങളും നയതന്ത്രജ്ഞരും അണിനിരന്ന മത്സരം കാണികളെയും ആവേശം കൊള്ളിച്ചു.സോളിഡാരിറ്റി കമ്മിറ്റി ഇലവൻ, അംബാസഡർ ഇലവൻ എന്നിങ്ങനെ രണ്ട് ടീമായിട്ടായിരുന്നു മത്സരം. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ, ക്യൂബൻ അംബാസഡർ ജുവാൻ കാർലോസ് മാർസൻ എന്നിവർക്കൊപ്പം മൈതാനത്ത് പന്തുതട്ടാനായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ വിജൂ കൃഷ്ണൻ, അരുൺ കുമാർ തുടങ്ങിയവരും ഉണ്ടായിരുന്നു.Also Read: ഐസിസി ഏകദിന റാങ്കിങിൽ ബാബർ അസമിനെ പിന്തള്ളി രോഹിത് ശർമ രണ്ടാം സ്ഥാനത്ത്എസ്എഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ ഉൾപ്പെടെ നിരവധിയാളുകൾ മത്സരത്തിൽ പങ്കെടുത്തു. ക്യൂബൻ വിപ്ലവ നേതാവ് ഫിദൽ കാസ്ട്രോയുടെ ജന്മദിനമായ ആഗസ്ത് 13ന്, ക്യൂബയുമായുള്ള ഐക്യദാർഢ്യത്തിന്റെ സൂചകമായാണ് പ്രദർശന ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്.The post ഗോൾ പോസ്റ്റിന് കാവലാളായി എം എ ബേബി: ആവേശമായി ഫിദൽ കാസ്ട്രോയുടെ ജന്മശതാബ്ദി ആഘോഷ ഫുട്ബോള്‍ മത്സരം appeared first on Kairali News | Kairali News Live.