ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്കരണതിനെതിരായ ഹര്‍ജികളില്‍ നാളെയും വാദം തുടരും. വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ 65 ലക്ഷം പേരുടെ പട്ടിക പുറത്തുവിടണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. കരട് പട്ടികയില്‍ ഒരേ വീട്ടുവിലാസത്തില്‍ 240 പേരുണ്ടെന്ന് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. പൗരത്വം തീരുമാനിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷന് ഇല്ലെന്നും വാദിച്ചു. തിരിച്ചറിയല്‍ രേഖകളുടെ എണ്ണം കമ്മീഷന്‍ വര്‍ദ്ധിപ്പിച്ചത് വോട്ടര്‍ സൗഹൃദമല്ലേ എന്ന് സുപ്രീംകോടതി ആരാഞ്ഞു. അത് ഒഴിവാക്കല്‍ നടപടിയല്ലെന്നും കോടതി നിരീക്ഷിച്ചു. അതിനിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണങ്ങളും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. ALSO READ; വോട്ടര്‍ പട്ടിക ക്രമക്കേടില്‍ രാജ്യവ്യാപക പ്രതിഷേധം ആളിക്കത്തുന്നുആരോപണം ഉന്നയിച്ചതിന് പിന്നാലെ കരട് പട്ടിക സെര്‍ച്ച് ചെയ്യാനുളള ഓപ്ഷന്‍ വെബ്സൈറ്റില്‍ നിന്നും കമ്മീഷന്‍ നീക്കിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ രാഹുല്‍ഗാന്ധിയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി. ഹര്‍ജിക്കാര്‍ക്ക് വാദം ഉന്നയിക്കാന്‍ നാളെ അരമണിക്കൂര്‍ സമയം കൂടി കോടതി അനുവദിച്ചു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദം ഉന്നയിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.The post ബിഹാർ വോട്ടര്പ്പട്ടിക പരിഷ്കരണം: ഹര്ജികളില് നാളെയും വാദം തുടരും; ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഹര്ജിക്കാര് appeared first on Kairali News | Kairali News Live.