കിംഗ്ഫിഷിന് നിരോധനം; പിടിക്കാനും വില്‍ക്കാനും പാടില്ല

Wait 5 sec.

മനാമ: ചന്നാഡ് എന്നറിയപ്പെടുന്ന കിംഗ്ഫിഷിന് അടുത്ത രണ്ട് മാസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി. ഓഗസ്റ്റ് 15 മുതല്‍ ഒക്ടോബര്‍ 15 വരെ ഈ മത്സ്യം പിടിക്കുന്നത് നിരോധിച്ചതായി സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റാണ് അറിയിച്ചത്. കൂടാതെ വിപണികളിലും പൊതു സ്ഥലങ്ങളിലും വില്‍ക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്.പ്രജനന കാലയളവില്‍ മത്സ്യത്തെ സംരക്ഷിക്കുക, മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുക എന്നിവയാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നത്. നിയമലംഘനം തടയുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് അറിയിച്ചു.The post കിംഗ്ഫിഷിന് നിരോധനം; പിടിക്കാനും വില്‍ക്കാനും പാടില്ല appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.