ആലുവയിൽ അനധികൃത റിക്രൂട്ടിംഗ് ഏജൻസികൾക്കെതിരെ പൊലീസ് നടപടി. ആലുവ ഈസ്റ്റ് പൊലീസ് നടത്തിയ പരിശോധനയിൽ നിരവധി സ്ഥാപനങ്ങൾ അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തി. മൂന്ന് സ്ഥാപനങ്ങൾ പൂട്ടി സീൽ ചെയ്തു. അമ്പതിനായിരം രൂപ മുതൽ പന്ത്രണ്ട് ലക്ഷം വരെ വാങ്ങി വിവിധ റിക്രൂട്ടിംഗ് ഏജൻസികൾ കബളിപ്പിക്കുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ആലുവ ഈസ്റ്റ് പൊലീസ് പരിശോധന നടത്തിയത്. അനധികൃതമായി പ്രവർത്തിച്ച അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 2 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.മൂന്ന് സ്ഥാപനങ്ങൾ പൂട്ടി സീൽ ചെയ്തു. ഇവിടെ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന ഡോക്യുമെന്‍റുകൾ, പാസ്പോർട്ട്, സർട്ടിഫിക്കറ്റുകൾ, ചെക്ക് ലീഫുകൾ എന്നിവ കണ്ടെത്തിയിരുന്നു. മുനിസിപ്പൽ ലൈസൻസുപോലും ഇല്ലാത്ത സ്ഥാപനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ALSO READ; കോഴിക്കോട് പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതി ചാടിപ്പോയി; വ്യാപക തിരച്ചിൽകൂടുതൽ പരാതികൾ ലഭിച്ച റിക്രൂട്ടിംഗ് ഏജൻസികളിലാണ് പരിശോധന നടത്തിയത്. ഇത്തരം സ്ഥാപനങ്ങളിൽ പണം വാങ്ങി വിസ തട്ടിപ്പ് നടത്തുന്നതായും ചെക്ക്, സർട്ടിഫിക്കറ്റുകൾ എന്നിവ പിടിച്ചുവച്ച് പണംവാങ്ങുന്നതായും പൊലീസിന് പരാതികൾ ലഭിച്ചിരുന്നു. രേഖകൾ പരിശോധിച്ച് അനധികൃത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നു പോലീസ് വ്യക്തമാക്കി. റിക്രൂട്ടിംഗ് ഏജൻസികളിൽ പരിശോധനയൂം തുടരും.The post ആലുവയിൽ അനധികൃത റിക്രൂട്ടിംഗ് ഏജൻസികളിൽ പൊലീസ് പരിശോധന; മൂന്ന് സ്ഥാപനങ്ങൾ പൂട്ടി സീൽ ചെയ്തു appeared first on Kairali News | Kairali News Live.