പൊതുവിദ്യാഭ്യാസ വകുപ്പ് വി എച്ച് എസ് ഇ വിഭാഗത്തിൻ്റെ നാഷണൽസർവീസ് സ്കീം പ്രവർത്തന മികവിനുള്ള 2024-25 അധ്യയന വർഷത്തെ സംസ്ഥാന/ ജില്ലാതല പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. . വിദ്യാർത്ഥി, വിദ്യാലയ, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നിർവഹിച്ചതിലുള്ള മികവുകൾ കണക്കിലെടുത്താണ് പുരസ്കാരങ്ങൾ നിർണ്ണയിക്കപ്പെട്ടിട്ടുള്ളത്.സംസ്ഥാനമൊട്ടാകെയുള്ള 345-ൽ പരം സ്കൂൾ യൂണിറ്റുകൾ/ പ്രോഗ്രാം ഒഫീസർമാർ എന്നിവരിൽ നിന്നും, 35,000 ത്തോളം വരുന്ന വിദ്യാർത്ഥി വോളണ്ടിയർമാരിൽ നിന്നുമാണ് മികവുറ്റ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ജേതാക്കൾ അവാർഡിനർഹരായത്. സെപ്തംബർ മാസം പകുതിയോടെ തിരുവനന്തപുരത്തു വെച്ച് പൊതുവിദ്യാഭാസ ഡയറക്ടറുടെ നേതൃത്വത്തിൽ ചേരുന്ന സംസ്ഥാനതല ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പുരസ്ക്കാരങ്ങൾ നൽകി ജേതാക്കളെ അനുമോദിക്കും.Also Read: ‘മാനേജ്മെന്‍റ് തർക്കങ്ങൾ കാരണം സ്കൂളുകൾ അടച്ചിടുവാൻ അനുവദിക്കില്ല’: മന്ത്രി വി ശിവൻകുട്ടിപുരസ്കാരത്തിന് അർഹരായവർമികച്ച സ്കൂൾ യൂണിറ്റുകൾഗവ. വി.എച്ച്.എസ്. സ്കൂൾ, വിതുര, തിരുവനന്തപുരംകെ.എം.വി.എച്ച്.എസ്. സ്കൂൾ, കൊടക്കാട്, കാസർഗോഡ്മികച്ച പ്രോഗ്രാം ഓഫീസർമാർഅരുൺ. വി.പി – ഗവ. വി.എച്ച്.എസ്. സ്കൂൾ, വിതുര, തിരുവനന്തപുരംവിനിത. എം – കെ.എം.വി.എച്ച്.എസ്. സ്കൂൾ, കൊടക്കാട്, കാസർഗോഡ്മികച്ച വോളണ്ടിയർമാർഹിബ ഫാത്തിമ ഇ – റഹ്മാനിയ വി.എച്ച്.എസ്. സ്കൂൾ, കോഴിക്കോട്അനുശ്രീ കെ – ഗവ. വി.എച്ച്.എസ്. സ്കൂൾ, കൽപ്പകഞ്ചേരി, മലപ്പുറംഅലൻ ജെ വി – ഗവ. വി.എച്ച്.എസ്. സ്കൂൾ, തൊടുപുഴ, ഇടുക്കിമുഹമ്മദ് ഗെയ്ത്ത് – എൻ.വി, എം.എം. വി.എച്ച്.എസ്. സ്കൂൾ, പരപ്പിൽ, കോഴിക്കോട്പ്രത്യേക സംസ്ഥാനതല പുരസ്ക്കാരംസ്കൂൾ യൂണിറ്റ്: എസ്.എൻ.ഡി.പി വി.എച്ച്.എസ്. സ്കൂൾ, അടിമാലി, ഇടുക്കിപ്രോഗ്രാം ഓഫീസർ: നിതിൻ മോഹൻ, എസ്.എൻ.ഡി.പി വി.എച്ച്.എസ്. സ്കൂൾ, അടിമാലി, ഇടുക്കിജില്ലാതല അവാർഡുകൾതിരുവനന്തപുരം – ആർ.ആർ,വി. വി.എച്ച്.എസ്. സ്കൂൾ, കിളിമാനൂർകൊല്ലം – ഗവ. വി.എച്ച്.എസ്. സ്കൂൾ, ചാത്തന്നൂർപത്തനംത്തിട്ട – വി.കെ.എൻ.എം. വി.എച്ച്.എസ്. സ്കൂൾ, വയ്യാറ്റുപുഴആലപ്പുഴ – ഗവ. വി.എച്ച്.എസ്. സ്കൂൾ, കൃഷ്ണപുരംകോട്ടയം – ഗവ. വി.എച്ച്.എസ്. സ്കൂൾ, കുമരകംഎറണാകുളം – ഗവ. വി.എച്ച്.എസ്. സ്കൂൾ, കടമക്കുടിത്യശൂർ – ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്. സ്കൂൾ, ഇരിഞ്ഞാലക്കുടപാലക്കാട് – ഗവ. വി.എച്ച്.എസ്. സ്കൂൾ, മലമ്പുഴമലപ്പുറം – എസ്.എച്ച്.എം ഗവ. വി.എച്ച്.എസ്. സ്കൂൾ, എടവണ്ണകോഴിക്കോട് – കാലിക്കറ്റ് ഗേൾസ് വി.എച്ച്.എസ്. സ്കൂൾകണ്ണൂർ – ജി.ആർ.എഫ്.ടി ഗവ. വി.എച്ച്.എസ്. സ്കൂൾ, അഴീക്കൽകാസർഗോഡ് – ഗവ. വി.എച്ച്.എസ്. സ്കൂൾ, ത്യക്കരിപ്പൂർThe post മികച്ച സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്ക് വിഎച്ച്എസ്ഇ വിഭാഗത്തിലെ നാഷണൽ സർവീസ് സ്കീം അവാർഡ് പ്രഖ്യാപിച്ചു appeared first on Kairali News | Kairali News Live.