സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന് ഇരിങ്ങാലക്കുട ട‍ൗൺ കോ– ഓപ്പറേറ്റീവ് അർബൻ ബാങ്കിനെതിരെ ആർബിഐ സ്വീകരിച്ച കടുത്ത നടപടി കോൺഗ്രസ് നേതൃത്വത്തേയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. കെപിസിസി മുൻ ജനറല്‍ സെക്രട്ടറിയും ബാങ്കിന്റെ ചെയർമാനുമായ എം പി ജാക്സന്റെ നേതൃത്വത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അടക്കം അറിവോടെയാണ് ക്രമക്കേട് നടന്നിരിക്കുന്നതെന്നതിന്റെ തെളിവുകളാണ് പുറത്ത് വന്നത്.ഈ സാഹചര്യത്തിലാണിപ്പോൾ എം പി ജാക്സനെതിരെ പരാതിയുമായി കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാർ രംഗത്തെത്തിയിരിക്കുന്നത്. ജാക്സനെതിരെ എഐസിസി- കെപിസിസി നേതൃത്വത്തിനാണ് കാറളം , പൊറത്തിശ്ശേരി , വേളൂക്കര മണ്ഡലം പ്രസിഡൻ്റുമാർ പരാതി നൽകിയത്.ALSO READ: കോൺഗ്രസ് ഭരിക്കുന്ന മാള സഹകരണ ബാങ്കിൽ 10 കോടിയുടെ വെട്ടിപ്പ്; ഡിസിസി ജനറൽ സെക്രട്ടറിയടക്കം 21 പേർക്കെതിരെ കേസ്“35 വർഷമായി ചെയർമാനായ ജാക്സണ് ഐടി യു ബാങ്ക് വിഷയത്തിൽ ഒഴിഞ്ഞുമാറാൻ ആകില്ലെന്നും ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകുമെന്നും ” ഇവർ നേതൃത്വത്തിനയച്ച കത്തിൽ പറയുന്നു. തെരഞ്ഞെടുപ്പ് അടുത്തഘട്ടത്തിൽ ജാക്സനെ കോൺഗ്രസ് പരിപാടികളിൽ നിന്നും മാറ്റിനിർത്തണമെന്നും പരാതിക്കാരുടെ ആവശ്യം.ഇരിങ്ങാലക്കുട ട‍ൗൺ ബാങ്കിൽ നടന്ന കോടികളുടെ ക്രമക്കേടിൽ കോൺഗ്രസിനകത്ത് തന്നെ വലിയ അതൃപ്തി ഉയരുന്നുവെന്നത് തെളിയിക്കുന്നതാണ് മണ്ഡലം പ്രസിഡന്റുമാരുടെ പരാതി.The post ഇരിങ്ങാലക്കുട ടൗൺ ബാങ്ക് ക്രമക്കേട്; കോൺഗ്രസ് നേതാവ് എം പി ജാക്സനെതിരെ പരാതിയുമായി മണ്ഡലം പ്രസിഡൻറുമാർ appeared first on Kairali News | Kairali News Live.