ഏതാനും ദിവസങ്ങളായി കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. എന്നാൽ, മാനം വീണ്ടും ഇരുളുന്നുവെന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്നത്. ഇന്ന് രാവിലെ ഏഴ് മണി മുതൽ പത്ത് മണി വരെയുള്ള മൂന്ന് മണിക്കൂറില്‍ കേരളത്തിലെ നാല് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളത്. മാത്രമല്ല, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് എല്ലാ ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം നഗരത്തിൽ രാവിലെ നേരിയ തോതിൽ മഴ പെയ്തു. അതേസമയം, ഇന്നടക്കം അടുത്ത നാല് ദിവസത്തേക്ക് പ്രത്യേക മഴ അലേർട്ടുകൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നലെ പുറപ്പെടുവിച്ച അറിയിപ്പിൽ പറഞ്ഞിരുന്നില്ല. എന്നാൽ, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശമുണ്ട്.Read Also: തിരുവനന്തപുരം-ദില്ലി വിമാനം അടിയന്തര ലാൻഡിങ്: വിശദീകരണവുമായി എയർ ഇന്ത്യപ്രത്യേക ജാഗ്രത നിര്‍ദേശം10/08/2025 മുതല്‍ 14/08/2025: തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.The post കുടയെടുക്കാൻ മറക്കല്ലേ; ഇടിവെട്ട് മഴയുണ്ടാകും കൂടെ കാറ്റും, ഈ ജില്ലകളിൽ appeared first on Kairali News | Kairali News Live.