ലീഗ് ഭൂമി തട്ടിപ്പ്; തോട്ടം ഭൂമി അല്ലെന്ന രേഖകളില്ലാതെ പ്രതിസന്ധിയിലായി നേതൃത്വം

Wait 5 sec.

മുണ്ടക്കൈ ദുരന്തബാധിതർക്ക്‌ വീടുനിർമിക്കാൻ മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റയിൽ​ വാങ്ങിയത്​ തോട്ടഭ‍ൂമിയല്ലെന്ന മുസ്ലിംലീഗിന്റെ കള്ളം പൊളിയുന്നു. തോട്ടം ഭൂമി അല്ലെന്ന രേഖകളില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ലീഗ് നേതൃത്വം. വാർത്താസമ്മേളനത്തിൽ കൊണ്ടുവന്ന കെഎൽആർ പകർപ്പ് മാധ്യമങ്ങൾക്ക് വിതരണം ചെയ്യാൻ ലീഗ് തയ്യാറായില്ല.തുച്ഛമായ വിലയ്ക്ക്​ വാങ്ങാമായിരുന്ന തോട്ടഭൂമി 12 കോടി രൂപയ്​ക്കാണ്​ വാങ്ങിയത്​. കാപ്പിച്ചെടി പിഴുത്​ ഭൂമി തരംമാറ്റിയെന്ന് വില്ലേജ്​ ഓഫീസർ ലാൻഡ്​ ബോർഡിന്​ റിപ്പോർട്ട്​ നൽകിയതോടെയാണ്​ ലീഗ്​ നേതാക്കൾ പച്ചക്കള്ളം പറഞ്ഞത്​​.ALSO READ: കോൺഗ്രസ് ഭരിക്കുന്ന മാള സഹകരണ ബാങ്കിൽ 10 കോടിയുടെ വെട്ടിപ്പ്; ഡിസിസി ജനറൽ സെക്രട്ടറിയടക്കം 21 പേർക്കെതിരെ കേസ്മുഴുവൻ രേഖകളുമുള്ള ഭൂമിയാണെന്ന്​ സംസ്ഥാന പ്രസിഡന്റ്​ സാദിഖലി ശിഹാബ്​ തങ്ങളും ജനറൽ സെക്രട്ടറി പി എം എ സലാമും വയനാട്​ ജില്ലാ ജനറൽ സെക്രട്ടറി ടി മുഹമ്മദും ഉൾപ്പെടെ നേതാക്കൾ അവർത്തിക്കുമ്പോഴാണ് അത് തെളിയിക്കാൻ മതിയായ രേഖകളില്ലാതെ ലീഗ് പ്രതിസന്ധിയിലായിരിക്കുന്നത്.ലാൻഡ്​ ബോർഡ്​ ഹിയറിങ്ങിൽ രേഖകൾ ഹാജരാക്കുമെന്ന് ലീഗ് അവകാശപ്പെട്ടു. എന്നാൽ ആദ്യ ഹിയറിങ്ങിൽ ഹാജരായില്ല. രണ്ടാം ഹിയറിങ്ങിലാണ്​ തോട്ടഭൂമിയാണെന്ന്​ ഉടമകൾ സത്യവാങ്മൂലം നൽകിയത്​. ലീഗ്​ നേതൃത്വമാണ്​​ കാപ്പിച്ചെടികൾ പിഴുത് തരംമാറ്റാൻ ശ്രമിച്ചതെന്നും​​ മൊഴി നൽകി.The post ലീഗ് ഭൂമി തട്ടിപ്പ്; തോട്ടം ഭൂമി അല്ലെന്ന രേഖകളില്ലാതെ പ്രതിസന്ധിയിലായി നേതൃത്വം appeared first on Kairali News | Kairali News Live.