മുണ്ടക്കൈ ദുരന്തബാധിതർക്ക് വീടുനിർമിക്കാൻ മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റയിൽ വാങ്ങിയത് തോട്ടഭ‍ൂമിയല്ലെന്ന മുസ്ലിംലീഗിന്റെ കള്ളം പൊളിയുന്നു. തോട്ടം ഭൂമി അല്ലെന്ന രേഖകളില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ലീഗ് നേതൃത്വം. വാർത്താസമ്മേളനത്തിൽ കൊണ്ടുവന്ന കെഎൽആർ പകർപ്പ് മാധ്യമങ്ങൾക്ക് വിതരണം ചെയ്യാൻ ലീഗ് തയ്യാറായില്ല.തുച്ഛമായ വിലയ്ക്ക് വാങ്ങാമായിരുന്ന തോട്ടഭൂമി 12 കോടി രൂപയ്ക്കാണ് വാങ്ങിയത്. കാപ്പിച്ചെടി പിഴുത് ഭൂമി തരംമാറ്റിയെന്ന് വില്ലേജ് ഓഫീസർ ലാൻഡ് ബോർഡിന് റിപ്പോർട്ട് നൽകിയതോടെയാണ് ലീഗ് നേതാക്കൾ പച്ചക്കള്ളം പറഞ്ഞത്.ALSO READ: കോൺഗ്രസ് ഭരിക്കുന്ന മാള സഹകരണ ബാങ്കിൽ 10 കോടിയുടെ വെട്ടിപ്പ്; ഡിസിസി ജനറൽ സെക്രട്ടറിയടക്കം 21 പേർക്കെതിരെ കേസ്മുഴുവൻ രേഖകളുമുള്ള ഭൂമിയാണെന്ന് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി എം എ സലാമും വയനാട് ജില്ലാ ജനറൽ സെക്രട്ടറി ടി മുഹമ്മദും ഉൾപ്പെടെ നേതാക്കൾ അവർത്തിക്കുമ്പോഴാണ് അത് തെളിയിക്കാൻ മതിയായ രേഖകളില്ലാതെ ലീഗ് പ്രതിസന്ധിയിലായിരിക്കുന്നത്.ലാൻഡ് ബോർഡ് ഹിയറിങ്ങിൽ രേഖകൾ ഹാജരാക്കുമെന്ന് ലീഗ് അവകാശപ്പെട്ടു. എന്നാൽ ആദ്യ ഹിയറിങ്ങിൽ ഹാജരായില്ല. രണ്ടാം ഹിയറിങ്ങിലാണ് തോട്ടഭൂമിയാണെന്ന് ഉടമകൾ സത്യവാങ്മൂലം നൽകിയത്. ലീഗ് നേതൃത്വമാണ് കാപ്പിച്ചെടികൾ പിഴുത് തരംമാറ്റാൻ ശ്രമിച്ചതെന്നും മൊഴി നൽകി.The post ലീഗ് ഭൂമി തട്ടിപ്പ്; തോട്ടം ഭൂമി അല്ലെന്ന രേഖകളില്ലാതെ പ്രതിസന്ധിയിലായി നേതൃത്വം appeared first on Kairali News | Kairali News Live.