ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം; രക്ഷാപ്രവർത്തനം ഏഴാം ദിവസവും ദുഷ്കരം; ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍

Wait 5 sec.

മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയത്തിലും കനത്ത നാശനഷ്ടമുണ്ടായ ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനം ഏഴാം ദിവസവും ദുഷ്കരം. ദിവസങ്ങൾ പിന്നിട്ടിട്ടും കാണാതായവരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കുകൾ സർക്കാർ പുറത്തുവിടാത്തതിൽ കടുത്ത വിമർശനം ഉയരുകയാണ്.പ്രതികൂല കാലാവസ്ഥയും റോഡുകള്‍ പൂര്‍ണമായും തകര്‍ന്നതും രക്ഷാദൗത്യം ദുഷ്‌ക്കരമാക്കുകയാണ്. കാണാതായവരുടെ കണക്കുകള്‍ ശേഖരിക്കാന്‍ കഴിയാത്തതും രക്ഷാദൗത്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്.ALSO READ: ഉത്തരകാശി മേഘവിസ്‌ഫോടനം; ‘ഞങ്ങളുടെ നഷ്ടത്തെ നിസാരവല്‍ക്കരിക്കുന്നു’: ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ജനങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരമായി നൽകിയത് 5000 രൂപ മാത്രമാണെന്ന ആക്ഷേപം ബിജെപി സർക്കാരിനെതിരെ ഉയരുന്നുണ്ട്. രണ്ടുദിവസമായി തുടരുന്ന ബെയിലി പാലത്തിന്റെ നിർമ്മാണവും പൂർത്തീകരിച്ചില്ല.ALSO READ: ഉത്തരകാശിയിലെ മേഘവിസ്‌ഫോടനം; രക്ഷാപ്രവര്‍ത്തനം ആറാം ദിവസത്തിലേക്ക്English summary : Rescue operations are becoming increasingly difficult in Uttarakhand, which has suffered heavy damage from cloudbursts and flash floods. There is growing criticism against government has not released accurate figures on the number of missing people even after days have passed.The post ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം; രക്ഷാപ്രവർത്തനം ഏഴാം ദിവസവും ദുഷ്കരം; ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ appeared first on Kairali News | Kairali News Live.