രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാർലമെൻറ് ഇന്ന് വീണ്ടും സമ്മേളിക്കും. ബീഹാർ വോട്ടർ പട്ടിക , വോട്ടർപട്ടികയിലെ പരിഷ്കരണം, ക്രൈസ്തവ ആക്രമണം ഉൾപ്പെടെ നിരവധി വിഷയങ്ങൾ ഇന്നും പാർലമെന്റിന് പ്രഷുബ്ധമാക്കിയേക്കും. കഴിഞ്ഞ 14 ദിവസവും പാർലമെൻറ് പ്രതിപക്ഷ പ്രതിഷേധത്താൽ നേരത്തെ പിരിഞ്ഞിരുന്നു. വരുംദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.ALSO READ: രാജ്യത്താകെ 334 പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളത്തില്‍ ഒഴിവാക്കിയത് 7 പാര്‍ട്ടികളെഅതേസമയം ബീഹാർ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും . പാർലമെന്റിൽ നിന്ന് രാവിലെ 11 മണിയോടെ മാർച്ച് ആരംഭിക്കും. ഇന്ത്യ സഖ്യത്തിലെ കക്ഷി നേതാക്കളും തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നേരിട്ട് കണ്ട് എതിർപ്പ് പ്രകടിപ്പിച്ചേക്കും.ALSO READ: ബിജെപി സര്‍ക്കാര്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിന് സൗകര്യമൊരുക്കുന്നു; ജനകീയ പ്രക്ഷോഭം ഉയരണം: വി ശിവദാസന്‍ എം പിThe post രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാർലമെൻറ് ഇന്ന് വീണ്ടും സമ്മേളിക്കും appeared first on Kairali News | Kairali News Live.