വോട്ടര്‍ പട്ടിക ക്രമക്കേട് തൃശ്ശൂരിലും ക്രമക്കേട് സ്ഥിരീകരിക്കുന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ. തങ്ങള്‍ പോലും അറിയാതെ ആറ് കള്ളവോട്ടുകള്‍ തങ്ങളുടെ മേല്‍വിലാസത്തില്‍ ചേര്‍ന്ന് വീട്ടമ്മ കൈരളി ന്യൂസിനോട് പറഞ്ഞു.കള്ള വോട്ടുകള്‍ ചേര്‍ത്തത് പൂങ്കുന്നത്തെകാപ്പിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്മെന്റില്‍. നാല് സി ഫ്ലാറ്റില്‍ തന്നെ കൂടാതെ ആറുപേരുടെ വോട്ടുകൂടി ചേര്‍ത്തുവെന്ന് പ്രസന്ന അശോകന്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ ഇടപെട്ട് തന്നെക്കൊണ്ട് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും വീട്ടമ്മ പറഞ്ഞു.Also Read : ഇരിങ്ങാലക്കുട ട‍ൗൺ ബാങ്ക് ക്രമക്കേട്; കോൺഗ്രസ് നേതാവ് എം പി ജാക്സനെതിരെ പരാതിയുമായി മണ്ഡലം പ്രസിഡൻറുമാർതൃശ്ശൂരിലെ വോട്ടർപ്പട്ടിക ക്രമക്കേട് സംബന്ധിച്ച് ഉയർന്നു വരുന്ന ആക്ഷേപങ്ങൾ പരിശോധനാ വിധേയമാക്കണമെന്ന് സി പി ഐ എം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ തൃശൂർ നഗരത്തിൽ ഒരു ഫ്ലാറ്റിന്‍റെ മറവിൽ ഇവിടെ സ്ഥിര താമസക്കാരല്ലാത്തവരുടെ പേര് കൂട്ടത്തോടെ ചേർത്തതിൽ അന്ന് തന്നെ കളക്ടർക്ക് പരാതി നൽകിയിരുന്നതാണെന്നും ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. The post ‘ഞങ്ങള് പരാതി കൊടുത്തതാണ്, പക്ഷേ അന്വേഷണമൊന്നുമുണ്ടായില്ല’; തൃശൂരിലെ വോട്ടര് പട്ടിക ക്രമക്കേട് സ്ഥിരീകരിച്ച് വീട്ടമ്മയുടെ വെളിപ്പെടുത്തല് appeared first on Kairali News | Kairali News Live.