പരുക്കേറ്റ മെസി ഇറങ്ങിയില്ല; ഇന്റര്‍ മയാമിയെ പഞ്ഞിക്കിട്ട് ഒര്‍ലാന്‍ഡോ

Wait 5 sec.

കാലിനേറ്റ പരുക്കില്‍ നിന്ന് മുക്തനാകാത്ത ലയണല്‍ മെസിയില്ലാതെ ഇറങ്ങിയ ഇന്റര്‍ മയാമിക്ക് കനത്ത തോല്‍വി. എം എല്‍ എസില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഒര്‍ലാന്‍ഡോ സിറ്റി എസ് സിയാണ് മയാമിയെ തകര്‍ത്തത്. ഒര്‍ലാന്‍ഡോയുടെ ലൂയിസ് മ്യൂറീല്‍ ഇരട്ട ഗോളുകള്‍ നേടി. മാര്‍ട്ടിന്‍ ഒയേദ ഒരു ഗോളും ഒരു അസിസ്റ്റുമായി കളംനിറഞ്ഞുനിന്നു.മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടിലാണ് മ്യൂറീലിന്റെ ആദ്യ ഗോളിലൂടെയുള്ള കനത്ത പ്രഹരം മയാമിക്ക് ഏല്‍ക്കേണ്ടി വന്നത്. എന്നാല്‍, വെറും മൂന്ന് മിനുട്ടിന് ശേഷം മയാമി സമനില പിടിച്ചു. യാനിക് ബ്രൈറ്റിൻ്റെ കരിയറിലെ ആദ്യ ഗോളിലൂടെയായിരുന്നു ഇത്. ഒന്നാം പകുതി സമനിലയിലായിരുന്നു പിരിഞ്ഞത്.Read Also: ഭൂമിയിലെ സമ്പന്ന കായിക സംഘടന, 0 രൂപ നികുതി; വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവായ ബി സി സി ഐയും സാധാരണക്കാരുംഎന്നാല്‍, രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനുട്ട് പിന്നിട്ടപ്പോഴേക്കും മ്യൂറീലിന്റെ അടുത്ത ഗോള്‍ പിറന്നു. 58ാം മിനുട്ടില്‍ ഒയേദയുടെ വക മറ്റൊരു ഗോള്‍. 88ാം മിനുട്ടില്‍ മാര്‍കോ പസാലിച്ചിന്റെ ഗോള്‍ കൂടി വന്നതോടെ 4-1ന് ഒര്‍ലാന്‍ഡോ മുന്നിലെത്തി. ഒര്‍ലാന്‍ഡോയുടെ ഗോള്‍വല കാത്ത പെഡ്രോ ഗാലെസി എണ്ണംപറഞ്ഞ നാല് സേവുകളാണ് നടത്തിയത്. ലൂയിസ് സുവാരസിന്റെ ലോങ് റേഞ്ച് ഷോട്ട് അടക്കം തടഞ്ഞിട്ടു ഇദ്ദേഹം.The post പരുക്കേറ്റ മെസി ഇറങ്ങിയില്ല; ഇന്റര്‍ മയാമിയെ പഞ്ഞിക്കിട്ട് ഒര്‍ലാന്‍ഡോ appeared first on Kairali News | Kairali News Live.