പുതിയ അധ്യയന വർഷം; ഷാർജ പോലീസ് സുരക്ഷാ നടപടികൾ ശക്തമാക്കി

Wait 5 sec.

ഷാർജ| പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ട്രാഫിക് സുഗമമാക്കുന്നതിനും ഷാർജ പോലീസ് നിരവധി നടപടികൾ പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ സുരക്ഷക്ക് മുൻഗണന നൽകി ട്രാഫിക് നിയന്ത്രണങ്ങൾ ശക്തമാക്കുമെന്നും ബോധവത്കരണ ക്യാമ്പയിനുകൾ നടത്തുമെന്നും പോലീസ് അറിയിച്ചു.സ്‌കൂൾ ബസുകളുടെ സുരക്ഷ, കാൽനടയാത്രക്കാരുടെ സുരക്ഷ, ട്രാഫിക് നിയമങ്ങൾ പാലിക്കൽ എന്നിവയിൽ പോലീസ് പ്രത്യേക ശ്രദ്ധ ചെലുത്തും.സ്‌കൂൾ പരിസരങ്ങളിൽ പോലീസ് പട്രോളിംഗ് വർധിപ്പിക്കുകയും ട്രാഫിക് കുരുക്കുകൾ ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്യും. വിദ്യാർഥികൾ, രക്ഷിതാക്കൾ, സ്‌കൂൾ അധികൃതർ എന്നിവരുമായി സഹകരിച്ച് സുരക്ഷിതമായ സ്‌കൂൾ അന്തരീക്ഷം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും വിദ്യാർഥികളുടെ സുരക്ഷക്ക് മുൻഗണന നൽകണമെന്നും ഡ്രൈവർമാരോട് പോലീസ് അഭ്യർഥിച്ചു. സുരക്ഷിതമായ ഒരു അധ്യയന വർഷം ഉറപ്പാക്കുന്നതിന് സമൂഹത്തിന്റെ പൂർണ സഹകരണം ആവശ്യമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.