മലപ്പുറം ജില്ലാ പഞ്ചായത്ത് നിക്ഷേപത്തട്ടിപ്പ് കേസുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ജില്ലാ പഞ്ചായത്ത് അംഗം ടി പി ഹാരിസ് ഒന്നാംപ്രതിയായാണ് കേസ്.മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് നേതാവുമായ ടിപി ഹാരിസ് നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ആറു പേരാണ് ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകിയത്. ടി പി ഹാരിസ് ഒന്നാം പ്രതിയും സെക്രട്ടറി എസ് ബിജു രണ്ടാം പ്രതിയുമായാണ് കേസ്.Also read: ‘സ്പെഷ്യല്‍ ഓര്‍ഡര്‍ കൈമാറിയപ്പോള്‍ ഹാനിയുടെ മുഖത്ത് വിരിഞ്ഞ സന്തോഷം മനം നിറച്ചു’; മുണ്ടക്കൈ ഉരുൾദുരന്തത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട വിദ്യാർഥിക്ക് ഇഷ്ടപ്പെട്ട സ്കൂളിൽ അഡ്മിഷൻമലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി അലവിക്കാണ് അന്വേഷണ ചുമതല. ടി പി ഹാരിസ് ഇടനിലക്കാരനായി 200ലധികം പേരിൽ നിന്ന് ലാഭവിഹിതം വാഗ്ദാനം ചെയ്ത് 25 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ജില്ലാ പഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ വെച്ചും പരിസരത്തുവെച്ചുമാണ് പണം കൈപ്പറ്റിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് റഫീഖ, വൈസ് പ്രസിഡൻ്റ് ഇസ്മായിൽ മുത്തേടം എന്നിവരുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് പണം നഷ്ടമായവർ ആരോപിച്ചിരുന്നു.The post മലപ്പുറം ജില്ലാ പഞ്ചായത്ത് നിക്ഷേപത്തട്ടിപ്പ് കേസുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു appeared first on Kairali News | Kairali News Live.