എക്സൈസ് വകുപ്പിൻ്റെ ഓണം സ്പെഷ്യൽ ഡ്രൈവിന് തുടക്കമായി

Wait 5 sec.

എക്സൈസ് വകുപ്പിൻ്റെ ഓണം സ്പെഷ്യൽ ഡ്രൈവിന് തുടക്കമായി. അടുത്തമാസം 9 വരെയാണ് സ്പെഷ്യൽ ഡ്രൈവ് നടക്കുക. സർക്കിൾ റെയിഞ്ച് ഓഫീസുകളുടെ പരിശോധനയ്ക്ക് പുറമേ സ്പെഷ്യൽ സ്കോഡിന്റെ പരിശോധനകളും ആരംഭിച്ചു.ഓണക്കാലത്ത് സംസ്ഥാന അതിർത്തികൾ കടന്ന് മദ്യവും മയക്കുമരുന്നും കടന്നുവരുന്നതിന് തടയിടുന്നതിനായാണ് എക്സൈസ് വകുപ്പ് സ്പെഷല്‍ ഡ്രൈവ് നടത്തുന്നത്. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ഡിവിഷൻ ഓഫീസുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. 24 മണിക്കൂറും ഇടതടവില്ലാത്ത പരിശോധനകളാണ് നടക്കുന്നത്. അന്തർ സംസ്ഥാന ചെക്ക് പോസ്റ്റുകൾ, അന്തർ സംസ്ഥാനപാതകൾ, സമാന്തരപാതകൾ തുടങ്ങിയിടങ്ങളിൽ മിന്നൽ പരിശോധനകളും നടത്തും. ഇതിനോടൊപ്പം കേരള – തമിഴ്നാട് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘത്തിൻ്റെ പരിശോധനയും അതിർത്തി മേഖലകളിൽ നടത്തും.Also read: മലപ്പുറം ജില്ലാ പഞ്ചായത്ത് നിക്ഷേപത്തട്ടിപ്പ് കേസുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചുഓണം സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ തിരച്ചിലിൽ വിവിധ ഇടങ്ങളിൽ നിന്ന് മയക്കുമരുന്നുകൾ പിടിക്കുന്നുണ്ട്. ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് മുണ്ടിയെരുമയിൽ നടത്തിയ പരിശോധനയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. പാറത്തോട് ശിങ്കാരികണ്ടം തോട്ടിപ്പറമ്പിൽ തുകേത്, പാറത്തോട് പുല്ലുമേട് ബാലാജി ഹൗസിൽ കുമാർ എന്നിവരാണ് പിടിയിലായത്. ബസ്സിൽ കഞ്ചാവ് കടത്തിക്കൊണ്ട് വരുന്നതിനിടയിലാണ് ഇവർ പിടിയിലായത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.The post എക്സൈസ് വകുപ്പിൻ്റെ ഓണം സ്പെഷ്യൽ ഡ്രൈവിന് തുടക്കമായി appeared first on Kairali News | Kairali News Live.