വേമ്പനാട്ടുകായലിലൂടെ സാഹസികമായി 12 കി.മീ. ബോട്ട് യാത്ര; ആലപ്പുഴയിലെ ഹരിത കർമ സേനക്കാരുടെ സേവനത്തെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്

Wait 5 sec.

ഈ മഴക്കാലത്തും പ്രതികൂല കാലാവസ്ഥയിലും വേമ്പനാട് കായലിലൂടെ 12 കിലോമീറ്റര്‍ സഞ്ചരിച്ച് വീടുകളില്‍ നിന്ന് അജൈവമാലിന്യം ശേഖരിക്കുന്ന രണ്ട് ഹരിത കർമ സേനക്കാരെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്. ഇവരെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം എന്ന മുഖവുരയോടെയാണ് അദ്ദേഹത്തിൻ്റെ എഫ് ബി പോസ്റ്റ് ആരംഭിക്കുന്നത്. ആലപ്പുഴ കൈനകരി സ്വദേശിനികളായ രേഷ്മിജ, യോഗിത എന്നിവരാണിവർ. ഇവർ ബോട്ടിൽ സഞ്ചരിക്കുന്ന വീഡിയോയും മന്ത്രി പങ്കുവെച്ചു.വേമ്പനാട്ടുകായലിലൂടെ എല്ലാ ദിവസവും കിലോമീറ്ററുകള്‍ പോയി ജോലി ചെയ്യുന്നവര്‍. കുപ്പപ്പുറം വാര്‍ഡിലെ സി ബ്ലോക്ക്, മാര്‍ത്താണ്ഡം, ചിത്തിര, റാണി, ആര്‍ ബ്ലോക്ക് എന്നീ അഞ്ച് കായല്‍ നിലങ്ങളും കുപ്പപ്പുറം, നടുത്തുരുത്ത്, കന്നിട്ട കായല്‍ എന്നീ മൂന്ന് പാടശേഖരങ്ങളിലുമെത്തിയാണ് ഇവര്‍ നാടിന്റെ ശുചിത്വത്തിനായി പ്രവര്‍ത്തിക്കുന്നത്. ഈ പ്രദേശത്തെ എല്ലാ വിടുകളിലുമെത്തി ഇവര്‍ മാലിന്യം ശേഖരിക്കുന്നുണ്ട്. Read Also: ‘സ്‌പെഷ്യല്‍ ഓര്‍ഡര്‍ കൈമാറിയപ്പോള്‍ ഹാനിയുടെ മുഖത്ത് വിരിഞ്ഞ സന്തോഷം മനം നിറച്ചു’; മുണ്ടക്കൈ ഉരുൾദുരന്തത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട വിദ്യാർഥിക്ക് ഇഷ്ടപ്പെട്ട സ്കൂളിൽ അഡ്മിഷൻ100 ശതമാനമാണ് ഇവിടെ സര്‍വീസ് കവറേജ്. ഇരുവരുടെയും ഊര്‍ജസ്വലമായ പ്രവര്‍ത്തനം കണ്ട്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആന്റണി സമ്മാനമായി നല്‍കിയ വാഴക്കുലയും ബോട്ടില്‍ നിങ്ങള്‍ക്ക് കാണാം. കുന്നും മലയും കായലും പുഴകളും താണ്ടി അജൈവമാലിന്യം ശേഖരിക്കുന്ന സംസ്ഥാനത്തെ ആയിരക്കണക്കിന് ഹരിതകര്‍മസേനാംഗങ്ങളുടെ പ്രതിനിധികളാണ് ഇവര്‍ ഇരുവരും. രേഷ്മിജയും യോഗിതയുമുള്‍പ്പെടെ എല്ലാ ഹരിതകര്‍മ സേനാംഗങ്ങളെയും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹൃദയപൂര്‍വം അഭിവാദ്യം ചെയ്യുന്നുവെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റ് താഴെ വിശദമായി വായിക്കാം:The post വേമ്പനാട്ടുകായലിലൂടെ സാഹസികമായി 12 കി.മീ. ബോട്ട് യാത്ര; ആലപ്പുഴയിലെ ഹരിത കർമ സേനക്കാരുടെ സേവനത്തെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ് appeared first on Kairali News | Kairali News Live.