മുന്‍ സിംബാബ്വെ ക്യാപ്റ്റനും ലെഗ് സ്പിന്നറുമായ ഗ്രേം ക്രീമര്‍ രാജ്യത്തിന്റെ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തി. നിലവിൽ അദ്ദേഹം അന്താരാഷ്ട്ര സെലക്ഷന് ലഭ്യമാണ്. 38 വയസ്സുള്ള ക്രീമര്‍ 2016 നും 2018 നും ഇടയില്‍ സിംബാബ്വെയെ നയിച്ചിരുന്നു. തുടർന്ന് ഗോള്‍ഫിനായി ക്രിക്കറ്റ് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കുടുംബത്തോടൊപ്പം യു എ ഇയിലേക്ക് താമസം മാറി. അവിടെ ഭാര്യ മെര്‍ണ എയര്‍ലൈന്‍ പൈലറ്റായി ജോലി ചെയ്യുന്നുണ്ട്. ഇപ്പോള്‍ അദ്ദേഹം സിംബാബ്വെയുടെ നാഷണല്‍ പ്രീമിയര്‍ ലീഗിൽ 45 ഓവര്‍ ക്ലബ് മത്സരത്തിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ തകഷിംഗ പാട്രിയറ്റ്സ് 1 ക്രിക്കറ്റ് ക്ലബിനായാണ് അദ്ദേഹം കളിക്കുന്നത്. ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ അദ്ദേഹം യോഗ്യനാണ്.Read Also: അമ്പമ്പോ റണ്‍മല, മൂന്ന് പേര്‍ക്ക് സെഞ്ചുറി; സിംബാബ്വെക്കെതിരെ കിവീസിന് കൂറ്റന്‍ ലീഡ്സെപ്റ്റംബറില്‍ സിംബാബ്വെയില്‍ നടക്കുന്ന ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ അദ്ദേഹം കളിക്കാൻ ഇടയുണ്ട്. 2018 മാര്‍ച്ചിലാണ് ക്രീമര്‍ അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചത്. രാജസ്ഥാന്‍ റോയല്‍സ് അക്കാദമിക്ക് ഉള്‍പ്പെടെ ദുബായില്‍ പരിശീലക വേഷം അണിഞ്ഞിരുന്നു.The post ക്രിക്കറ്റ് ഉപേക്ഷിച്ച് ഗോൾഫ് കളിക്കാൻ പോയി, പിന്നീട് സകുടുംബം യു എ ഇയിലേക്ക്; ഏഴ് വർഷത്തിന് ശേഷം സിംബാബ്വെ മുൻ ക്യാപ്റ്റൻ തിരിച്ചെത്തുന്നു appeared first on Kairali News | Kairali News Live.