എം.ടെക് സ്‌പോട്ട് അഡ്മിഷൻ

Wait 5 sec.

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ ഒഴിവുള്ള എം.ടെക് സീറ്റുകളിലേക്ക് ആഗസ്റ്റ് 11ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. അഡ്മിഷൻ പോർട്ടൽ മുഖേന അപേക്ഷിക്കാത്തവർക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ ആവശ്യമായ രേഖകളുമായി രാവിലെ 11.30ന് മുമ്പ് കോളേജിലെത്തി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.gecbh.ac.in.