സ്പോട്ട് അഡ്മിഷൻ

Wait 5 sec.

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്നോളജി പോസ്റ്റ് പ്രസ് ഓപ്പറേഷൻ & ഫിനീഷിങ് (പാർട്ട് ടൈം) കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 11ന് സ്പോട്ട് അഡ്മിഷൻ നടക്കും. അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്ക് അന്നേദിവസം ഉച്ചയ്ക്ക് 12 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സായിരിക്കണം. അപേക്ഷ www.polyadmission.org/kgte എന്ന വെബ് സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അപേക്ഷ ഫീസ് (25 രൂപ) സഹിതം സെൻട്രൽ പോളിടെക്നിക് കോളേജിന്റെ ഓഫീസിൽ സമർപ്പിക്കണം.