ശ്വേതാ മേനോനെതിരായ കേസ്; തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

Wait 5 sec.

സി ജെ എം കോടതിയുടെ നിർദ്ദേശപ്രകാരം, നടി ശ്വേതാമേനോന് എതിരെ പോലീസ് എടുത്ത കേസിലെ തുടർനടപടികൾ ഹൈക്കോടതി തടഞ്ഞു. ശ്വേതാ മേനോന്റെ ഹർജി പരിഗണിച്ചാണ് നടപടി. ശ്വേതാ മേനോന്റെ വാദങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് വിലയിരുത്തിയ സിംഗിൾ ബഞ്ച്, മജിസ്ടേറ്റിനോട് റിപ്പോർട്ട് തേടി.സി ജെ എം കോടതിയുടെ നിർദ്ദേശപ്രകാരം തനിക്കെതിരെ പോലീസ് എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചത്. അശ്ലീല സിനിമകളിൽ അഭിനയിച്ചു എന്ന വാദം നിലനിൽക്കുന്നതല്ലന്നും രാജ്യത്ത് നിലനിൽക്കുന്ന നിയമമനുസരിച്ച് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമകളിൽ മാത്രമേ താൻ അഭിനയിച്ചിട്ടുള്ളൂവെന്നുമായിരുന്നു ശ്വേതയുടെ വാദം. തനിക്കെതിരായ പരാതിയും കേസെടുക്കാനുള്ള കോടതിയുടെ ഉത്തരവും നിലനിൽക്കുന്നതല്ലന്നും ശ്വേത വാദിച്ചു. മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ഹൈക്കോടതി റിപ്പോർട്ട് തേടി. ഇതിനായി ഹൈക്കോടതി രജിസ്‌ട്രിക്ക് ജസ്റ്റിസ് വി ജി അരുൺ നിർദ്ദേശം നൽകി.ALSO READ: ശ്വേതാ മേനോനെതിരായ കേസ്: സഹപ്രവർത്തക നേരിട്ടത് ദൗർഭാഗ്യകരമായ അനുഭവമെന്ന് നടൻ രവീന്ദ്രൻപരാതിക്കാരന് നിക്ഷിപ്ത താൽപര്യങ്ങളാണെന്നും പരാതിക്ക് പിന്നിൽ അമ്മ സംഘടനയിലെ തർക്കങ്ങളാണെന്നും ശ്വേതാ മേനോൻ ഹർജിയിൽ സൂചിപ്പിച്ചിരുന്നു.അമ്മതെരഞ്ഞെടുപ്പില്‍ താൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ശക്തയായ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനെ അട്ടിമറിക്കാനാണ് പരാതിക്കാരന്റെ ശ്രമമെന്നും ശ്വേത ആരോപിച്ചിരുന്നു.ദുരുദ്ദേശത്തോടെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.അതിന് വഴങ്ങിയ സി ജെ എം കോടതിയുടെ നടപടി നിയമപരമല്ലന്നും ശ്വേത വാദിച്ചു. തുടർനടപടികൾ ഹൈക്കോടതി തടഞ്ഞ പശ്ചാത്തലത്തിൽ പോലീസിന് കേസുമായി ഇനി മൂന്നാട്ട് പോകാനാവില്ലThe post ശ്വേതാ മേനോനെതിരായ കേസ്; തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു appeared first on Kairali News | Kairali News Live.