ത്രിവര്‍ണ പതാകയുടെ നിറങ്ങളില്‍ നിരത്തിലിറങ്ങി കളംപിടിക്കാന്‍ കെഎസ്ആര്‍ടിസി; സോഷ്യല്‍മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Wait 5 sec.

ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത് കെ എസ് ആര്‍ ടി സി ബസ്സിന്റെ പുതിയ ചിത്രങ്ങളാണ്. ആനവണ്ടി പ്രേമികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതും കൗതുകമാകുന്ന തരത്തിലുമുള്ള ഡിസൈനാണ് ബസ്സിനുള്ളത്. ആകര്‍ഷകമായ രീതിയില്‍ ത്രിവര്‍ണ പതാകയുടെ നിറങ്ങളാണ് ഈ ബസിന്റെ ബോഡിയില്‍ നല്‍കിയിരിക്കുന്നത്. Also Read ; മലയാളിയുടെ കാത്തിരിപ്പ് ഇനി ചരിത്രമാകുന്നു! വയനാട്ടിലേക്ക് ഇനി വേഗമെത്താം; സന്തോഷ വാര്‍ത്തയുമായി മന്ത്രി മുഹമ്മദ് റിയാസ്ബസിന്റെ വശങ്ങളില്‍ കെഎസ്ആര്‍ടിസി ബാഡ്ജിങ് നല്‍കിയിട്ടുണ്ട്. പിന്‍ഭാഗത്ത് കഥകളിയുടെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. ബാംഗ്ലൂര്‍ പ്രകാശ് ബോഡിവര്‍ക്‌സില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന സ്ലീപ്പര്‍ കം സീറ്റര്‍ ബസ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരമാവുകയാണ്. Also Read : സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി വീണ്ടും ‘ഹക്ല ഷാരൂഖ് ഖാന്‍’; മീം പോസ്റ്റ് ചെയ്താല്‍ 3 ലക്ഷം രൂപ പിഴയോ? വസ്തുത അറിയാംബെംഗളൂരുവിലെ ബസ് ബോഡി നിര്‍മാതാക്കളായ പ്രകാശില്‍ ഒരുങ്ങുന്ന ബസ് എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ കെഎസ്ആര്‍ടിസി ആരാധകരുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും നവമാധ്യമങ്ങളിലും പ്രചരിക്കുന്നത്. എന്നാല്‍ ഈ ചിത്രങ്ങളെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം കെഎസ്ആര്‍ടിസി അധികൃതര്‍ നല്‍കിയിട്ടില്ല.The post ത്രിവര്‍ണ പതാകയുടെ നിറങ്ങളില്‍ നിരത്തിലിറങ്ങി കളംപിടിക്കാന്‍ കെഎസ്ആര്‍ടിസി; സോഷ്യല്‍മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍ appeared first on Kairali News | Kairali News Live.