ഉത്തരകാശിയിലെ മേഘവിസ്ഫോടനം: ഗംഗോത്രിയിൽ കുടുങ്ങിക്കിടന്ന 274 വിനോദസഞ്ചാരികളെ രക്ഷിച്ചു

Wait 5 sec.

ഉത്തരകാശിയിലെ മേഘവിസ്ഫോടനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഗംഗോത്രിയിൽ കുടുങ്ങിക്കിടന്ന 274 വിനോദസഞ്ചാരികളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. കടാവർ നായകളെയും സ്ഥലത്ത് എത്തിച്ചു. റോഡ് ഗതാഗതം പുനസ്ഥാപിക്കുവാനുള്ള ശ്രമങ്ങളും തുടരുകയാണ്.ഉത്തരകാശിയിലുണ്ടായ മേഘ വിസ്ഫോടനത്തിൽ ഒറ്റപ്പെട്ടുപോയ ധരാലി ഗ്രാമത്തിലേക്ക് കരസേനയുടെ ഹെലികോപ്റ്റർ എത്തിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. മാട്ലി, ഭട്വാരി, ഹർഷിൽ എന്നിവിടങ്ങളിൽ അഞ്ച് സിവിൽ ഹെലികോപ്റ്ററുകൾ എസ് ഡി ആർ എഫ് മായി ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുന്നു.Also read: ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം; രക്ഷാദൗത്യം പുരോഗമിക്കുന്നുമേഘവിസ്ഘോടനത്തിലും തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും നൂറിലധികം പേരെ കാണാതായിട്ടുണ്ട്. കാണാതായവരിൽ എട്ട് സൈനികർ ഉൾപ്പെട്ടിട്ടുള്ളതായാണ് സൂചന. കര- വ്യോമ സേനയുടെയും സംസ്ഥാന – ദേശീയ ദുരന്തനിവാരണ സേനകളുടെയും കൂടുതൽ സംഘങ്ങളെ ദുരന്തബാധിത മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. എഞ്ചിനിയർമാർ, മെഡിക്കൽ ടീമുകൾ ഉൾപ്പെട്ട 225ത്തിലധികം സൈനികരാണ് പ്രദേശങ്ങളിലുള്ളത്.കാലാവസ്ഥ മെച്ചപ്പെട്ടതിനാൽ റോഡ് ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഗംഗോത്രിയിൽ കുടുങ്ങിക്കിടന്ന 274 വിനോദസഞ്ചാരികളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ഗുജറാത്ത്, മഹാരാഷ്ട്ര,അസം, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയാണ് മാറ്റിപ്പാർപ്പിച്ചത്.The post ഉത്തരകാശിയിലെ മേഘവിസ്ഫോടനം: ഗംഗോത്രിയിൽ കുടുങ്ങിക്കിടന്ന 274 വിനോദസഞ്ചാരികളെ രക്ഷിച്ചു appeared first on Kairali News | Kairali News Live.