സഹകരണ സംഘങ്ങളിലെ അന്വേഷണം; രജിസ്ട്രാറോ ജോ. രജിസ്ട്രാറോ നേരിട്ട് പ്രാഥമിക പരിശോധന നടത്തേണ്ടതില്ലെന്ന് ഹൈക്കോടതി ഫുള്‍ബെഞ്ച്

Wait 5 sec.

സഹകരണ സംഘങ്ങളിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ രജിസ്ട്രാറോ ജോയിന്റ് രജിസ്ട്രാറോ സംഘത്തില്‍ നേരിട്ട് പ്രാഥമിക പരിശോധന നടത്തേണ്ടതില്ലന്ന് ഹൈക്കോടതി ഫുള്‍ബെഞ്ച്. കീഴ് ഉദ്യോഗസ്ഥന്റെ പരിശോധനാ റിപ്പോര്‍ട്ടും ബന്ധപ്പെട്ട രേഖകളും വിശദാംശങ്ങളും പരിശോധിച്ചതിന് ശേഷം ആ സ്ഥാപനത്തില്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണന്ന് ബോധ്യപ്പെട്ടാല്‍ വിശദ അന്വേഷണത്തിന് ഉത്തരവിടാമെന്ന് ഫുള്‍ ബഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ രാജാവിജയരാഘവന്‍, സി ജയചന്ദ്രന്‍, സി പ്രദീപ് കുമാര്‍ എന്നിവരടങ്ങുന്ന ഫുള്‍ബഞ്ചിന്റെതാണ് വിധി.രജിസ്ട്രാറോ ജോയിന്റ് രജിസ്ട്രാറോ നേരിട്ട് പ്രാഥമിക പരിശോധന നടത്തിയതിന് ശേഷമേ സഹകരണ നിയമത്തിലെ 65-ാം വകുപ്പ് പ്രകാരമുള്ള അന്വേഷണത്തിന് ഉത്തരവിടാവൂ എന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാല്‍, നേരിട്ടുള്ള പ്രാഥമിക പരിശോധന ഇല്ലാതെ തന്നെ വിശദമായ പരിശോധനക്ക് ഉത്തരവിടാന്‍ അധികാരമുണ്ടെന്ന് മറ്റൊരു ബഞ്ചും വിധിച്ചു. രണ്ട് ഡിവിഷന്‍ ബഞ്ചുകള്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് നിയമപ്രശ്‌നം പരിഹരിക്കാന്‍ ചീഫ് ജസ്റ്റീസ് കേസ് മൂന്നംഗ ഫുള്‍ബഞ്ചിന് അയക്കുകയായിരുന്നു.Read Also: പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഫയല്‍ അദാലത്ത്: മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തില്‍ 22,413 ഫയലുകൾ തീർപ്പാക്കിരജിസ്ട്രാറോ ജോയിന്റ് രജിസ്ട്രാറോ നേരിട്ട് പ്രാഥമിക പരിശോധന നടത്താതെ വിശദമായ പരിശോധനക്ക് ഉത്തരവിടാന്‍ പാടില്ലെന്ന തരത്തില്‍ നിയമത്തെ വ്യാഖ്യാനിച്ചാല്‍ സഹകരണ നിയമത്തിലെ വ്യവസ്ഥകള്‍ത്തന്നെ നിര്‍വീര്യമാകുമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ പി പി താജുദ്ദിന്‍ ബോധിപ്പിച്ചു.സംസ്ഥാനത്ത് നിലവില്‍ ആയിരക്കണക്കിന് സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിശദ പരിശോധനക്ക് മുന്‍പ് നേരിട്ടുള്ള പ്രാഥമിക പരിശോധന വേണമെന്ന് നിഷ്‌കര്‍ഷിച്ചാല്‍ അത് അപ്രായോഗികമാണന്നും ഗവ. പ്ലീഡര്‍ വിശദീകരിച്ചു. ഇത് നിയമ വ്യവസ്ഥയെ തന്നെ ഇല്ലാതാക്കുമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. നിയമവ്യവസ്ഥകള്‍ നിര്‍വീര്യമാക്കുന്ന തരത്തില്‍ നിയമത്തെ വ്യാഖ്യാനിക്കാനാവില്ലന്ന് ഫുള്‍ ബഞ്ച് വിധിയില്‍ വ്യക്തമാക്കി. അന്വേഷണം ആവശ്യമാണോ എന്ന് വിലയിരുത്താന്‍ നേരിട്ടുള്ള പരിശോധന ആവശ്യമില്ല. റിപ്പോര്‍ട്ടുകളും രേഖകളും പരിശോധിച്ചാല്‍ മതി. അന്വേഷണം ആവശ്യമെന്ന വിലയിരുത്തലില്‍ എത്തിച്ചേരുന്നതിനായി പരിശോധിച്ച രേഖകളും വിശദാംശങ്ങളും ഉത്തരവില്‍ പ്രതിഫലിക്കണമെന്നും ഫുള്‍ബെഞ്ച് നിര്‍ദേശിച്ചു. സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനം, ഘടന, സാമ്പത്തിക സ്ഥിതി എന്നിവയെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിടുന്നത് ഉദ്യോഗസ്ഥന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും ബോധ്യത്തില്‍ എത്തിച്ചേരുന്നതിന് നേരിട്ടുള്ള പരിശോധന ആവശ്യമില്ലെന്നും രജിസ്ട്രാര്‍ സ്വമേധയാ പരിശോധനക്ക് ഉത്തരവിടുന്നതിന് രേഖാമൂലമുള്ള പരാതിയോ പരാതിയുടെ ഉറവിടമോ വ്യക്തമാക്കേണ്ടതില്ലെന്നും ഉറവിടം വ്യക്തമാവാത്ത ഗൗരവമായ വിവരത്തിന്റെ അടിസ്ഥാനത്തിലും അന്വേഷണത്തിന് ഉത്തരവിടാമെന്നും ഫുള്‍ബെഞ്ച് വിധിച്ചു. ഈ വിധിക്ക് അനുസൃതമായി കോടതിയില്‍ നിലനില്‍ക്കുന്ന കേസുകള്‍ തീര്‍പ്പാക്കണമെന്നും ഫുള്‍ബെഞ്ച് നിര്‍ദേശിച്ചു.The post സഹകരണ സംഘങ്ങളിലെ അന്വേഷണം; രജിസ്ട്രാറോ ജോ. രജിസ്ട്രാറോ നേരിട്ട് പ്രാഥമിക പരിശോധന നടത്തേണ്ടതില്ലെന്ന് ഹൈക്കോടതി ഫുള്‍ബെഞ്ച് appeared first on Kairali News | Kairali News Live.