കണ്ണൂർ ചക്കരക്കൽ ബിൽഡിംങ്ങ് മെറ്റീരിയൽ സൊസൈറ്റിയിലെ തട്ടിപ്പ്; കോൺഗ്രസ് നേതൃത്വത്തിനെതിരെ സമരത്തിനൊരുങ്ങി നിക്ഷേപകർ

Wait 5 sec.

കോൺഗ്രസ് നേതൃത്വത്തിനെതിരെ കണ്ണൂർ ചക്കരക്കൽ ബിൽഡിംങ്ങ് മെറ്റീരിയൽ സൊസൈറ്റിയിലെ നിക്ഷേപകർ കൂടുതൽ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. കണ്ണൂർ ഡിസി സി ഓഫീസിലേക്ക് മാർച്ച് നടത്തിയതിന് പിന്നാലെ ഡിസിസി ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള സമര പരിപാടികളാണ് ആലോചിക്കുന്നത്. കോൺഗ്രസ് ഭരിക്കുന്ന സൊസൈറ്റിയിൽ നിക്ഷേപം നടത്തി വഞ്ചിതരായ ഇടപാടുകാരാണ് സമരരംഗത്തുള്ളത്.കോൺഗ്രസ് നേതൃത്വത്തിനെതിരെ സമരപരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് നിക്ഷേപകർ. കെ പിസിസി അംഗം കെ സി മുഹമ്മറ്റ് ഫൈസൽ പ്രസിഡന്‍റായ സൊസൈറ്റിയിലാണ് കോടികളുടെ വെട്ടിപ്പ് നടന്നത്. സഹകരണ വകുപ്പ് സ്പെഷ്യൽ ഓഡിറ്റ് വിഭാഗത്തിന്‍റെ പരിശോധനയിലാണ് അഴിമതി കണ്ടെത്തിയത്. ALSO READ; ഭൂമി തട്ടിപ്പ് കേസില്‍ കോൺഗ്രസ് നേതാവ് അനന്തപുരി മണികണ്ഠന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു; കൂട്ടാളി സെയ്ദ് അലിയെ കസ്റ്റഡിയില്‍ എടുക്കുംനിക്ഷേപ തുക തിരിച്ചു കിട്ടാത്തതിനെ തുടർന്നാണ് ഇടപാടുകാർ പ്രതിഷേധം ആരംഭിച്ചത്. പണം നഷ്ടപ്പെട്ടവരിലേറെയും കോൺഗ്രസ് പ്രവർത്തകർ തന്നെയാണ്. ഡിസിസി കെ പി സിസി നേതൃത്വത്തിന് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. കോൺഗ്രസ് നേതൃത്വം കൈയ്യൊഴിഞ്ഞതിനെ തുടർന്നാണ് നിക്ഷേപകർ കണ്ണൂർ ഡിസിസി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. വിമാനത്താവളത്തിന് ഭൂമി വിട്ടു നൽകിയിതിന്‍റെ നഷ്ടപരിഹാരം ലഭിച്ചവർ, നിക്ഷേപം നടത്തിയ വീട്ടമ്മമാർ വരെ കബളിപ്പിക്കപ്പെട്ടു. നിക്ഷേപം തിരികെ ലഭിച്ചില്ലെങ്കിൽ ഡിസിസി ഓഫീസിൽ മുന്നിൽ അനിശ്ചിതകാല ധർണ്ണസമരം നടത്താനുള്ള തയ്യാറെടുപ്പിലാണ് നിക്ഷേപകർ.The post കണ്ണൂർ ചക്കരക്കൽ ബിൽഡിംങ്ങ് മെറ്റീരിയൽ സൊസൈറ്റിയിലെ തട്ടിപ്പ്; കോൺഗ്രസ് നേതൃത്വത്തിനെതിരെ സമരത്തിനൊരുങ്ങി നിക്ഷേപകർ appeared first on Kairali News | Kairali News Live.