കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരായ നിർമാതാവ് സാന്ദ്ര തോമസിന്‍റെ ഹർജി തള്ളി. എറണാകുളം സബ് കോടതിയാണ് ഹർജി തള്ളിയത്. ഹർജിയിൽ നേരത്തെ വാദം പൂര്‍ത്തിയായിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി സാന്ദ്ര സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. ബൈലോ പ്രകാരം നിര്‍ദേശിക്കുന്ന യോഗ്യതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വരണാധികാരി സാന്ദ്രയുടെ പത്രിക തള്ളിയത്.സാന്ദ്ര തോമസിന്റെ മൂന്നു ഹർജിയും തള്ളിയതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി രാകേഷ് പറഞ്ഞു. സാന്ദ്ര ഉന്നയിച്ച കാര്യങ്ങൾ വ്യാജമെന്ന് തെളിഞ്ഞതായും അദ്ദേഹം പ്രതികരിച്ചു. ബൈലോ പ്രകാരമാണ് കാര്യങ്ങൾ മുന്നോട്ടു പോയതെന്ന് വ്യക്തമായെന്ന് ജി സുരേഷ് കുമാർ പറഞ്ഞു. കോടതി കള്ളം പറഞ്ഞതാണെന്ന് സാന്ദ്ര ഇനി പറയുമോയെന്ന് ലിസ്റ്റിൻ സ്റ്റീഫൻ ചോദിച്ചു. ആരോപണങ്ങൾക്കു പിന്നിൽ സാന്ദ്രയുടെ അസഹിഷ്ണുതയാണെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.Also Read- ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനം നിർമാതാവ് സജി നന്ത്യാട്ട് രാജിവെച്ചുഎന്നാല്‍ അസോസിയേഷന്‍റെ പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിക്കണമെങ്കില്‍ സ്ഥിരാംഗമാവുകയും മൂന്ന് സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റും വേണമെന്നാണ് വ്യവസ്ഥയെന്നും ഈ യോഗ്യത തനിക്കുണ്ടെന്നുമാണ് സാന്ദ്രയുടെ വാദം. നാളെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹി തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. കോടതി ഉത്തരവിനനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താനാണ് വരണാധികാരിയുടെ തീരുമാനം.The post സാന്ദ്ര തോമസിന് തിരിച്ചടി; പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരായ ഹർജി തള്ളി appeared first on Kairali News | Kairali News Live.