യുവേഫ സൂപ്പര്‍ കപ്പിൽ ഇന്ന് ഇംഗ്ലീഷ്- ഫ്രഞ്ച് പോരാട്ടം. യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ ഇംഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്സ്പറും ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ്- ജെര്‍മെയ്നും (പി എസ് ജി) തമ്മിലാണ് പോരാട്ടം. മൂന്ന് മാസത്തിനുള്ളില്‍ രണ്ടാം കിരീടമാണ് പി എസ് ജിയുടെ ലക്ഷ്യം. ക്ലബ് ലോകകപ്പ് ഫൈനലിൽ ഇംഗ്ലീഷ് ക്ലബ് ചെൽസിയോടേറ്റ തോൽവി മറികടന്ന് പുതിയ സീസണിൽ കുതിപ്പ് നടത്തുകയും പി എസ് ജിയുടെ ലക്ഷ്യമാണ്.പ്രീ സീസണ്‍ സൗഹൃദ മത്സരത്തില്‍ ജർമൻ ക്ലബ് ബയേണ്‍ മ്യൂണിക്കിനെതിരെ 4-0-ൻ്റെ പരാജയം നേരിട്ട ആഘാതത്തിലാണ് ടോട്ടനം ഇറങ്ങുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ലീഗ് ഘട്ടം, പ്രി ക്വാർട്ടർ, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമിഫൈനല്‍ മത്സരങ്ങളിൽ ഇംഗ്ലീഷ് എതിരാളികളെ പി എസ് ജി പരാജയപ്പെടുത്തിയിരുന്നു. Read Also: അയ്യയ്യേ… ലോക തോല്‍വിയായി പാകിസ്ഥാന്‍; അര നൂറ്റാണ്ടിനിടെ ടീമിന് ഇങ്ങനെയൊന്ന് ഇതാദ്യംഇറ്റലിയിലെ ഉഡിൻ ബ്ലൂ എനര്‍ജി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.30ന് ആണ് മത്സരം. 2017ലെ ഇന്റര്‍നാഷനല്‍ ചാമ്പ്യന്‍സ് കപ്പില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ടോട്ടനം പി എസ് ജിയെ തകര്‍ത്തിരുന്നു. ഇന്ത്യയില്‍ സോണിലിവിൽ മത്സരം ലൈവ് കാണാം.The post യൂറോപ്പിൽ ഇന്ന് തീപാറും സൂപ്പർ കപ്പ് പോരാട്ടം; ഫ്രഞ്ച്- ഇംഗ്ലീഷ് പടകൾ മുഖാമുഖം appeared first on Kairali News | Kairali News Live.