ബ്രിസ്ബെനില്‍ നടന്ന ആദ്യ ഏകദിന മത്സരത്തില്‍ ഓസ്ട്രേലിയന്‍ എ ടീമിനെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍. ആദ്യം ബാറ്റ് ചെയ്ത ഓസീസ് വനിതകള്‍ 214 റണ്‍സിന് പുറത്തായി. 42 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് നേടി ഇന്ത്യ ജയിച്ചു. മൂന്ന് വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്.ഇന്ത്യന്‍ ഓപണര്‍ യാസ്തിക ഭാട്ടിയയുടെ അര്‍ധ സെഞ്ചുറി (70 ബോളില്‍ 59) വിജയത്തില്‍ നിര്‍ണായകമായി. മറ്റൊരു ഓപണര്‍ ഷഫാലി വര്‍മ 36ഉം ധാര ഗുജ്ജാര്‍ 31ഉം രഘ്വി ബിഷ്ഠ് 25ഉം റണ്‍സെടുത്ത് തിളങ്ങി.Read Also: അയ്യയ്യേ… ലോക തോല്‍വിയായി പാകിസ്ഥാന്‍; അര നൂറ്റാണ്ടിനിടെ ടീമിന് ഇങ്ങനെയൊന്ന് ഇതാദ്യംമലയാളി താരം മിന്നുമണി രണ്ട് വിക്കറ്റെടുത്തു. ക്യാപ്റ്റന്‍ രാധ യാദവിന്റെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ഓസീസിന്റെ റണ്ണൊഴുക്ക് തടയുന്നതില്‍ പ്രധാനമായത്. ടൈറ്റസ് സധു രണ്ട് വിക്കറ്റെടുത്തു. ഷബ്നം ഷക്കീല്‍, തനുശ്രീ സര്‍കാര്‍ എന്നിവര്‍ക്ക് ഓരോന്ന് വീതം വിക്കറ്റുണ്ട്.ഓസീസ് ബാറ്റിങ് നിരയില്‍ ആനിക ലീറോയ്ഡ് (92), റേച്ചല്‍ ട്രിനാമാന്‍ (51) എന്നിവരുടെ അര്‍ധ സെഞ്ചുറി പാഴായി. ബോളിങ് നിരയില്‍ എല്ല ഹേവാര്‍ഡ്, ലൂസി ഹാമില്‍ട്ടണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.The post കങ്കാരുക്കളെ മടയില് പോയി തീര്ത്ത് ഇന്ത്യന് വനിതകള്; വിക്കറ്റ് കൊയ്ത് മിന്നുമണി, എ ടീമിന്റെ ആദ്യ മത്സരത്തില് ജയം appeared first on Kairali News | Kairali News Live.