ചേതന്‍ കുമാര്‍ മീണ കോട്ടയം കലക്ടറായി ചുമതലയേറ്റു

Wait 5 sec.

കോട്ടയം |  ജില്ലയുടെ 50-ാ മത് കലക്ടറായി ചേതന്‍ കുമാര്‍ മീണ ചുമതലയേറ്റു. രാവിലെ 10.30ന് കലക്ടറേറ്റില്‍ എത്തിയ അദ്ദേഹത്തെ സ്ഥാനമൊഴിയുന്ന കലക്ടര്‍ ജോണ്‍ വി സാമുവലും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. ന്യൂഡല്‍ഹിയിലെ കേരള ഹൗസ് അഡിഷനല്‍ റസിഡന്റ് കമ്മിഷണര്‍ ചുമതല നിര്‍വഹിക്കുകയായിരുന്നു ചേതന്‍ കുമാര്‍ മീണ.2018 ബാച്ച് ഉദ്യോഗസ്ഥനാണ്. രാജസ്ഥാനിലെ ദോസ ജില്ലക്കാരനാണ്. പാലക്കാട് അസി. കലക്ടര്‍ ആയിട്ടായിരുന്നു തുടക്കം. നെടുമങ്ങാട് സബ് കലക്ടര്‍, എറണാകുളം ഡിസ്ട്രിക്ട് ഡവലപ്‌മെന്റ് കമ്മിഷണര്‍, സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജലഗതാഗത വകുപ്പ് ഡയറക്ടറായാണ് നിലവിലെ കലക്ടര്‍ ജോണ്‍ വി സാമുവലിന് മാറ്റം.