കോട്ടയത്ത് സ്ഫോടക വസ്തു ദേഹത്ത് കെട്ടിവച്ച് പൊട്ടിച്ചു; ഗൃഹനാഥന്‍ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍

Wait 5 sec.

കോട്ടയം |  മണര്‍കാട് ഗൃഹനാഥനെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണര്‍കാട് സ്വദേശി റജിമോന്‍ (60) ആണ് മരിച്ചത്. സ്ഫോടക വസ്തു വയറ്റില്‍ കെട്ടിവെച്ച ശേഷം ഇയാള്‍ പൊട്ടിക്കുകയായിരുന്നു.കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഇന്നലെ വീട്ടില്‍ നിന്ന് ഇയാള്‍ ഇറങ്ങിപ്പോയിരുന്നു. രാത്രി 11.30 യോടെയാണ് വീടിന്റെ പറമ്പില്‍ നിന്ന് ശബ്ദം കേട്ടത്. കിണര്‍ പണികള്‍ ചെയ്യുന്ന ആളാണ് റെജിമോന്‍. കിണറ്റിലെ പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ വയറ്റില്‍ കെട്ടിവച്ചു പൊട്ടിക്കുകയായിരുന്നു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം