ബംഗാളി നടി ബസന്തി ചാറ്റർജി അന്തരിച്ചു. 88 വയസായിരുന്നു. ഏറെ നാളുകളായി അർബുദ ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ചൊവ്വാഴ്ച രാത്രി കൊൽക്കത്തയിലെ വീട്ടിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ നൂറിലധികം ചിത്രങ്ങളിൽ ബസന്തി ചാറ്റർജി അഭിനയിച്ചിട്ടുണ്ട്. നാടകങ്ങളിലൂടെയാണ് സിനിമയിലെത്തുന്നത്.Also read:കരള്‍ രോഗത്തോട് പൊരുതി നടൻ അഭിനയ്; ‘കൈ എത്തും ദൂര’ത്തിലെ ‘കിഷോറിന്റെ‘ അവസ്ഥയിൽ ഞെട്ടി സിനിമാപ്രേമികൾതഗിണി, മഞ്ജരി ഓപ്പറ, അലോ തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഭൂതു, ബോറോൺ, ദുർഗ്ഗ ദുർഗേശരി തുടങ്ങിയ ജനപ്രിയ ടെലിവിഷൻ സീരിയലുകളിലും നടി അഭിനയിച്ചിട്ടുണ്ട്. നടി അവസാനമായി അഭിനയിച്ചത് ‘ഗീത എൽഎൽബി’ എന്ന സീരിയലിലാണ്. ഈ പരമ്പരയുടെ ചിത്രീകരണത്തിനിടെ ബസന്തി ചാറ്റർജിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു.Bengali actress Basanti Chatterjee has passed away. She was 88 years old. She had been undergoing treatment for cancer for a long time. She died at her home in Kolkata on Tuesday night.The post ബംഗാളി നടി ബസന്തി ചാറ്റർജി അന്തരിച്ചു appeared first on Kairali News | Kairali News Live.