തൃശ്ശൂരിലെ വ്യാജവോട്ട് വിഷയത്തില്‍ ഉത്തരമില്ലാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശ്ശൂരിലെ കള്ളവോട്ടുകള്‍ പിടിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് സുരേഷ് ഗോപി തൃശ്ശൂരിലെത്തിയത്. എന്നാല്‍ തൃശ്ശൂരിലെത്തിയിട്ടും വിഷയത്തില്‍ മന്ത്രി ഒരക്ഷരം മറുപടി പറഞ്ഞില്ല. ഇത്രത്തോളം സഹായിച്ചതിന് നന്ദി എന്ന് മാത്രമാണ് സുരേഷ്ഗോപി മാധ്യമങ്ങളോട് പറഞ്ഞത്.Also Read :തൃശ്ശൂരിലെ വ്യാജവോട്ട്: ‘6 വോട്ടിന്റെ കാര്യമായാലും 11 വോട്ടിന്റെ കാര്യമായാലും എഴുപതിനായിരം വോട്ടിന്റെ അത്രയും വരില്ലല്ലോ’; ഉരുണ്ടുകളിച്ച് രാജീവ് ചന്ദ്രശേഖര്‍തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേടിൽ ബിജെപിയെ വീണ്ടും കുരുക്കിലാക്കുന്ന കൂടുതൽ തെളിവുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. തൃശ്ശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേടില്‍ കൂടുതല്‍ തെളിവുകള്‍ കൈരളി ന്യൂസിന് ലഭിച്ചിരുന്നു. തൃശ്ശൂര്‍ പൂങ്കുന്നത്തെ ക്യാപ്പിറ്റല്‍ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കാതെ വോട്ടുചേര്‍ത്ത മറ്റൊരാളും തിരുവനന്തപുരം സ്വദേശിയെന്ന് കണ്ടെത്തല്‍. തിരുവനന്തപുരം പുന്നയ്ക്കാമുകള്‍ സ്വദേശി സന്തോഷ് കുമാറാണ് തൃശ്ശൂര്‍ പൂങ്കുന്നത്ത് വ്യാജ മേല്‍വിലാസത്തില്‍ വോട്ട് ചേര്‍ത്തത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ കരട് വോട്ടര്‍പട്ടികയിലും ഇയാള്‍ക്ക് വോട്ട് തിരുവനന്തപുരത്തെ പാങ്ങോട് എല്‍പിഎസിലാണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി അടുത്ത ബന്ധമുള്ള ആളാണ് സന്തോഷ് കുമാര്‍.The post കുട്ടി മിണ്ടണില്ലാ ട്ടാ… ‘ഇത്രത്തോളം സഹായിച്ചതിന് നന്ദി’; തൃശ്ശൂരിലെത്തിയിട്ടും വ്യാജവോട്ട് വിഷയത്തില് വാ തുറക്കാതെ സുരേഷ്ഗോപി appeared first on Kairali News | Kairali News Live.