വിവാഹ ഫോട്ടോഗ്രാഫി, പോര്‍ട്രെയ്റ്റുകള്‍ അടക്കമുള്ളവയ്ക്ക് ഉപയോഗിക്കാവുന്ന അതീവ ക്വാളിറ്റിയുള്ള ക്യാമറകളുമായി വിവോയുടെ പുതിയ തലമുറ വി സീരീസ് മോഡൽ ഇന്ത്യൻ വിപണിയിൽ. വിവോ വി60 5ജി ആണ് ഇന്ത്യയില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.ക്യാമറ മാത്രമല്ല, ആകര്‍ഷകമായ ഡിസൈന്‍, നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫ്, AI കരുത്തുള്ള നിരവധി ഫീച്ചറുകള്‍ എന്നിവയുമുണ്ട്. 36,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. പുതിയ സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 പ്രോസസറിനൊപ്പം ശക്തമായ പ്രകടനം കാഴ്ച വെക്കാനുള്ള പൊട്ടൻഷ്യല്‍ ഈ മോഡിലിനുണ്ട്. Read Also: സിം കാർഡ് ഇടാൻ പറ്റില്ല; പുത്തൻ മാറ്റങ്ങളുമായി ഗൂഗിളിന്റെ പിക്സൽ 10 വരുന്നൂ..ബാറ്ററി: 6500mAh ബാറ്ററിവിലയും കളറുംവിവോ V60 5G ഓസ്പിഷ്യസ് ഗോള്‍ഡ്, മൂണ്‍ലൈറ്റ് ബ്ലൂ, മിസ്റ്റ് ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ലഭ്യമാകും. 8 ജിബി + 128 ജിബി സ്റ്റോറേജിന് 36,999 രൂപ മുതലാണ് വില. ഓഗസ്റ്റ് 19-ന് വില്‍പന ആരംഭിക്കും.ക്യാമറ: ട്രിപ്പിള്‍ ക്യാമറയുണ്ട്. സോണി IMX766 സെന്‍സറുള്ള 50MP ZEISS OIS പ്രധാന ക്യാമറ, സോണി IMX882 സെന്‍സറുള്ള 50MP ZEISS സൂപ്പര്‍ ടെലിഫോട്ടോ ലെന്‍സ്, 8MP അള്‍ട്രാവൈഡ് ക്യാമറ എന്നിവയുണ്ട്. 50MP ZEISS ഗ്രൂപ്പ് സെല്‍ഫികൾക്ക് മികച്ചതാണ്. 10x ടെലിഫോട്ടോ സ്റ്റേജ് പോര്‍ട്രെയ്റ്റ്, വെഡ്ഡിംഗ് vLog, ZEISS മള്‍ട്ടിഫോക്കല്‍ പോര്‍ട്രെയ്റ്റ് തുടങ്ങിയ ഫീച്ചറുകളും ഉള്‍പ്പെടുന്നു.The post വിവാഹത്തിന് ഇനി വേറെ ക്യാമറ തപ്പേണ്ട; ഉഗ്രൻ ക്വാളിറ്റിയുമായി വിവോ വി60 5ജി ഇന്ത്യൻ വിപണിയിൽ appeared first on Kairali News | Kairali News Live.