ബോളിവുഡിലെ സ്റ്റൈലിഷ് നടനും നിർമാതാവുമായ ജോണ്‍ എബ്രഹാം നൽകിയ ഒരു ഇന്റർവ്യൂ ആണിപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച വിഷയം. തന്റെ കേരളവുമായുള്ള കണക്ഷനെ പറ്റിയാണ് വൈറലായ ഇന്റർവ്യൂ ഭാഗത്ത് അദ്ദേഹം പറയുന്നത്.പിതാവ് മലയാളിയായതിനാല്‍ തന്നെ ജോണ്‍ എബ്രഹാമിന് കേരളവുമായി ബന്ധമുണ്ട്. അതുകൊണ്ട് തന്നെ കേരളത്തെ പറ്റി അദ്ദേഹം ഇടയ്ക്ക് പല വേദികളിലും സംസാരിക്കാറുമുണ്ട്. നടൻ ഇന്ത്യൻ എസ്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് കേരളത്തെ പറ്റി പ്രതിപാദിക്കുന്നത്. സിനിമയ്ക്കൊപ്പം പൊതുവിഷയങ്ങളിലും പ്രത്യേകിച്ച് ജിയോപൊളിറ്റിക്സിനോടുള്ള താല്പര്യത്തിനും കാരണം തന്‍റെ മലയാളി വേരുകളിലെ മാര്‍കിസിസ്റ്റ് കണക്ഷനാണെന്ന് പറയുകയാണ് താരം.ALSO READ: കരള്‍ രോഗത്തോട് പൊരുതി നടൻ അഭിനയ്; ‘കൈ എത്തും ദൂര’ത്തിലെ ‘കിഷോറിന്റെ‘ അവസ്ഥയിൽ ഞെട്ടി സിനിമാപ്രേമികൾ“കുട്ടിക്കാലത്ത് ദിവസവും അച്ഛൻ എന്നെ ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റോറിയല്‍ വായിപ്പിക്കുമായിരുന്നു. പതിയെ അതെന്റെ ശീലമായി മാറി. പിന്നെ ഞാൻ അത് തെറ്റിക്കാറില്ല. പത്രത്തിന്റെ ആദ്യം മുതൽ അവസാനം വരെയുള്ള പേജുകൾ ഒരു വാർത്ത പോലും വിടാതെ ഞാൻ വായിക്കാറുണ്ടായിരുന്നു. എന്റെ അച്ഛനാണ് ഈ ശീലം എന്നിൽ വളർത്തിയെടുത്തത്. രാത്രിയിൽ ഹിന്ദി ന്യൂസ് കാണുന്നത് എന്റെ കുട്ടിക്കാലത്തെ പതിവായിരുന്നു. അത് ഒരു ദിവസം പോലും വിടാറില്ല. അന്ന് ഇന്റർനെറ്റ് ഒന്നും ഇല്ലായിരുന്നു. പിന്നീട്ട് ഇന്റർനെറ്റ് ഒക്കെ വന്നതിന് ശേഷം അത് ഉപയോഗിക്കാൻ തുടങ്ങി. ഇങ്ങനെയൊക്കെയാണ് എന്നിൽ ജിയോ പൊളിറ്റിക്സിനോടുള്ള താല്പര്യം വർധിച്ച് വന്നത്.ALSO READ: ‘ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വം’; മുഖ്യമന്ത്രിക്ക് കൂടെയുള്ള സെല്‍ഫി പങ്കുവെച്ച് അഹാനഈ അടുത്ത ദിവസം റഷ്യ ടുഡെയിലെ ഒക്സാന ബോയ്കോഫുമായി നടന്ന ഇന്റര്‍വ്യൂവിൽ റഷ്യ -യുക്രെയ്ന്‍ യുദ്ധത്തെ കുറിച്ച് ഞാന്‍ സംസാരിച്ചിരുന്നു. അതിന് ശേഷം ബ്യൂറോയില്‍ നിന്ന് എന്നെ വിളിച്ച് ചോദിച്ചു നിങ്ങള്‍ക്ക് റഷ്യയെക്കുറിച്ച് ഇത്രയും കാര്യങ്ങള്‍ എങ്ങനെ അറിയാമെന്ന്. ഞാൻ കരുതുന്നത് എന്റെ മലയാളി റൂട്സില്‍ തന്നെ മാര്‍ക്സിസ്റ്റ് ചിന്താഗതിയോടെയുള്ള ജീവിത രീതി ഉള്ളത് കൊണ്ടാണെന്നാണ്. അതുതന്നെയാണ് ജിയോപൊളിറ്റിക്സിനോടുള്ള താല്പര്യം എന്നിൽ ഉണ്ടാക്കിയതും”. ജോൺ എബ്രഹാം പറഞ്ഞു.The post ‘എന്റെ മലയാളി വേരുകളിലെ മാര്ക്സിസ്റ്റ് കണക്ഷനായിരിക്കണം ഈ താല്പര്യങ്ങളെല്ലാം എന്നിൽ ഉണ്ടാക്കിയെടുത്തത് ‘; നടൻ ജോൺ എബ്രഹാം appeared first on Kairali News | Kairali News Live.