താല്‍ക്കാലിക വിസി നിയമന കേസില്‍ ഗവര്‍ണര്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അവകാശം ആര്‍ക്കാണ് ഉള്ളതെന്ന് ചോദിച്ച സുപ്രീംകോടതി, സെര്‍ച്ച് കമ്മിറ്റി സര്‍ക്കാരിന് രൂപീകരിക്കാമെന്ന് നിര്‍ദേശിച്ചു. സെര്‍ച്ച് കമ്മിറ്റി കോടതി സംസ്ഥാനത്തിന് രൂപീകരിക്കാം എന്നു് ജസ്റ്റിസ് പര്‍ദ്ദിവാല നിര്‍ദേശിച്ചു.Also Read : കെടിയു-ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി; ഗവർണറുടെ അപ്പീൽ ഇന്ന് സുപ്രീംകോടതി പരിഗണിക്കുംസെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍ക്കാരും ഗവര്‍ണറും 5 പേരുകള്‍ വച്ച് നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. സെര്‍ച്ച് കമ്മിറ്റിയുടെ അഭിപ്രായത്തിന് മുകളില്‍ ചാന്‍സിലര്‍ക്ക് ഇടപെടാന്‍ കഴിയില്ല. താല്‍ക്കാലിക വിസി നിയമന കേസ് പരിഗണിക്കുന്നതിനിടയിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.The post താല്ക്കാലിക വിസി നിയമനം: സെര്ച്ച് കമ്മിറ്റി സര്ക്കാരിന് രൂപീകരിക്കാം; ഗവര്ണര്ക്ക് സുപ്രീംകോടതിയില് നിന്ന് തിരിച്ചടി appeared first on Kairali News | Kairali News Live.