സുരേഷ് ഗോപിക്കായി ഇനിയും വോട്ട് ചേര്‍ക്കും; അനധികൃത വോട്ടുകള്‍ കണ്ടെത്താനാകാത്ത എല്‍ഡിഎഫും യുഡിഎഫും കെട്ടിത്തൂങ്ങി ചാകുന്നതാണ് നല്ലത്: കെ സുരേന്ദ്രന്‍

Wait 5 sec.

തൃശൂര്‍ |  വോട്ടര്‍ പട്ടിക വിവാദത്തില്‍ പ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സംസ്ഥാനത്ത് ഒരു എംഎല്‍എ പോലുമില്ലാത്ത പാര്‍ട്ടി 60,000 അനധികൃത വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ എല്‍ഡിഎഫും യുഡിഎഫും എന്തുകണ്ടിരിക്കുകയായിരുന്നെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. ഇതുപോലും കണ്ടുപിടിക്കാനായില്ലെങ്കില്‍ കെട്ടിത്തൂങ്ങി ചാകുന്നതാണ് നല്ലതെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. 2029ലും 2034ലും സുരേഷ് ഗോപി തൃശൂരില്‍ ജയിക്കുമെന്നും ഇനിയും വോട്ട് ചേര്‍ക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.ലോക്സഭയിലേക്കും നിയമസഭയിലേക്കും വര്‍ഷത്തില്‍ മൂന്ന് തവണ വോട്ടര്‍ പട്ടിക പരിഷ്‌കരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം അനുവദിച്ചിട്ടുണ്ട്. ആറ് മാസത്തിലധികം സ്ഥിരതാമസമുള്ള ഏത് പൗരനും മണ്ഡലത്തില്‍ വോട്ട് ചേര്‍ക്കാം. അങ്ങനെയാണ് സുരേഷ് ഗോപിയും കുടുംബവും വോട്ട് ചേര്‍ത്തത്. പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഏതാനും ചില വോട്ടുകള്‍ മറ്റുചില ജില്ലകളില്‍ നിന്ന് മാറ്റിയിട്ടുണ്ട്. . കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും ഇതുപോലെ പല സ്ഥലങ്ങളിലും വോട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു75,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുരേഷ് ഗോപി ജയിച്ചത്. എല്‍ഡിഎഫ് -യുഡിഎഫ് നേതാക്കളോട് പറയാനുള്ളത്; 60000 വോട്ട് ഒരു എംഎല്‍എ പോലുമില്ലാത്ത പാര്‍ട്ടി അനധികൃതമായി ചേര്‍ക്കുമ്പോള്‍ നിങ്ങള്‍ എന്തുകണ്ടിരിക്കുകയായിരുന്നു.നിങ്ങളൊക്കെ പോയി തൂങ്ങിചാകുന്നതാണ് നല്ലത്. കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയെന്നവകാശപ്പെടുന്ന സിപിഎമ്മും ഏറ്റവും ജനപിന്തുണയുണ്ടെന്ന് പറയുന്ന യുഡിഎഫും പറയുമ്പോള്‍ അവര്‍ക്ക് കെട്ടിത്തൂങ്ങി ചാകുന്നതാണ് നല്ലത്- കെ സുരേന്ദ്രന്‍ പറഞ്ഞു