കെപിസിസി ഡിസിസി പുനഃസംഘടനയിൽ സമവായ നീക്കത്തിന് നേതാക്കൾ തമ്മിലുള്ള ആശയവിനിമയം വിവിധ തട്ടുകളിൽ തുടരുന്നു. എംപിമാരുള്ള ചർച്ചകൾ പൂർത്തിയായെന്ന് കെപിസിസി നേതൃത്വം പറയുന്നു. പൊട്ടിത്തെറി ഒഴിവാക്കാൻ ജംബോ കമ്മിറ്റിക്ക് ആണ് സാധ്യത. കെപിസിസി ജനറൽ സെക്രട്ടറിമാരുടെ എണ്ണം 24 നിന്ന് 35 ലേക്ക് ഉയർത്തുമെന്ന് ആണ് സൂചന. 70 കെപിസിസി സെക്രട്ടറിമാർഉണ്ടാകും. 10 കെപിസിസി വൈസ് പ്രസിഡന്റുമാരും ട്രഷററുടെ ഒഴിവു നികത്തും.ALSO READ: ‘ഞങ്ങൾക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ല, കടമമാത്രമാണ് നിർവഹിച്ചത്’; നിമിഷപ്രിയയുടെ മോചന വിഷയത്തിൽ പലരും ക്രെഡിറ്റ് സമ്പാദിക്കാൻ ശ്രമം നടത്തിയെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർകെപിസിസി പ്രസിഡന്റും മൂന്ന് വർക്കിംഗ് പ്രസിഡണ്ട് മാരും അടക്കം കെപിസിസി ഭാരവാഹികളുടെ എണ്ണം 119 ന് മുകളിൽ എത്താനാണ് സാധ്യത. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ നിലവിലെ ജനറൽ സെക്രട്ടറിമാരെ ഒഴിവാക്കി പാർട്ടിയിൽ ഒരു പൊട്ടിത്തെറിക്ക് കളം ഒരുക്കേണ്ട എന്നാണ് നേതാക്കൾ തമ്മിൽ ധാരണ. അതേസമയം ഡിസിസി അധ്യക്ഷന്മാരെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. അതേ സമയം വരുന്ന മൂന്ന് ദിവസത്തിനുള്ളിൽ അന്തിമ പട്ടിക എഐസിസി നേതൃത്വത്തിന് കൈമാറാനാണ് നേതാക്കൾ തമ്മിലുള്ള ധാരണ.The post കെപിസിസി ഡിസിസി പുനഃസംഘടന; പൊട്ടിത്തെറി ഒഴിവാക്കാൻ ജംബോ കമ്മിറ്റിക്ക് സാധ്യത appeared first on Kairali News | Kairali News Live.