വോട്ട് ക്രമക്കേട് ആരോപണത്തില്‍ രാഹുല്‍ ഗാന്ധി തെളിവുകള്‍ ഹാജരാക്കണം; നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍

Wait 5 sec.

ബെംഗളുരു  | വോട്ട് ക്രമക്കേട് ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. കര്‍ണാടക മുഖ്യതിരേെഞ്ഞടുപ്പ് കമ്മിഷണറാണ് നോട്ടീസ് അയച്ചിരിക്കുന്നത്. രാഹുല്‍ തെളിവുകള്‍ ഹാജരാക്കണമെന്നാണ് നോട്ടീസിലെ ആവശ്യം. ഡിജിറ്റല്‍ വോട്ടര്‍ റോള്‍ ആര്‍ക്കും വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. രാഹുല്‍ ഗാന്ധിയുടെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു. ശകുന്‍ റാണിയുടെ പേരില്‍ രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുണ്ടെന്നും രണ്ടിടത്ത് വോട്ട് ചെയ്തതായുമാണ് രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നത്. ഇതിന് തെളിവ് പുറത്തുവിട്ടുകൊണ്ടായിരുന്നു രാഹല്‍ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തിയത്. തുടര്‍ നടപടികള്‍ക്കായി തെളിവുകള്‍ ഹാജരാക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസില്‍ പറയുന്നത്. പുറത്തുവിട്ടത് കമ്മിഷന്റെ രേഖയല്ലെന്നും കര്‍ണാടക ചീഫ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പറയുന്നു. രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ നടത്തിയ അന്വേഷണത്തില്‍ ശകുന്‍ റാണി ഒരു തവണ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ എന്ന് പറഞ്ഞതായി നോട്ടീസില്‍ പറയുന്നു. വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ട രേഖ പൊളിങ് ഓഫിസര്‍ പുറത്തുവിട്ട രേഖയല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.വോട്ട് മോഷണത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പൊതുജനങ്ങള്‍ക്ക് വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ രാഹുല്‍ ഗാന്ധി വോട്ട് ചോരി എന്ന പേരില്‍ വെബ് സൈറ്റ് തുറന്നു. അതേ സമയം വിഷയത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല