കോഴിക്കോടിന് ലോകസിനിമാക്കാഴ്ചകളുടെ നാല് ദിനരാത്രങ്ങൾ സമ്മാനിച്ച മേഖല രാജ്യാന്തര ചലച്ചിത്രോത്സവം നാളെ (11/O8/2025) കൊടിയിറങ്ങും. കൈരളി തിയേറ്ററില്‍ വൈകീട്ട് ആറ് മണിക്ക് നടക്കുന്ന സമാപന സമ്മേളനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ വിശിഷ്ടാതിഥിയാകും. മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയാകും. കെഎസ്എഫ്ഡിസി ചെയര്‍പേഴ്സണും സംവിധായകനുമായ കെ മധു, ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സണ്‍ പ്രേംകുമാര്‍, കെടിഐഎൽ ചെയർ പേഴ്സൺ എസ് കെ സജീഷ്, ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗവും സംവിധായകനുമായ മനോജ് കാന, സംവിധായിക ശിവരഞ്ജിനി, ചലച്ചിത്ര നിർമാതാവ് ഷെർഗ സന്ദീപ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് തുടങ്ങിയവര്‍ പങ്കെടുക്കും.ALSO READ: വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച് തലസ്ഥാനത്തെ സീഡ് ബോള്‍ നിര്‍മാണം; ലണ്ടനിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ആറായിരത്തിലധികം വിദ്യാർത്ഥികൾക്ക് ലഭിക്കും2018 ന് ശേഷം കോഴിക്കോട്ടെക്കെത്തിയ മേഖല ചലച്ചിത്രോത്സവത്തിൽ ലോക സിനിമയുടെ സമകാലിക പരിച്ഛേദമായ 58 സിനിമകൾ ആണ് പ്രദർശിപ്പിച്ചത്. ഇറാനിയൻ സംവിധായകൻ മുഹമ്മദ് റസൂലോഫിൻ്റെ സീഡ് ഓഫ് എ സേക്രഡ് ഫിഗ് ആയിരുന്നു ഉദ്ഘാടന ചിത്രം. 2024 ഡിസംബറിൽ തിരുവനന്തപുരത്തു നടന്ന 28-ാമത് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.The post ലോകസിനിമാക്കാഴ്ചകളുടെ നാല് ദിനരാത്രങ്ങൾ; മേഖല രാജ്യാന്തര ചലച്ചിത്രമേള നാളെ കൊടിയിറങ്ങും appeared first on Kairali News | Kairali News Live.