സുസ്ഥിര വികസന പദ്ധതികളുടെ ഭാഗമായി തിരുവനന്തപുരം നഗരസഭ നടപ്പിലാക്കുന്ന സീഡ് ബോള്‍ ക്യാമ്പയിൻ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചു. മേയര്‍ ആര്യ രാജേന്ദ്രൻ ആണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റ് വഴി പങ്കുവെച്ചത്. തിരുവനന്തപുരം നഗരസഭയ്ക്ക് ഈ വലിയ അംഗീകാരം നേടിയെടുക്കാൻ സാധിച്ചത് കൂട്ടായ പ്രവർത്തനത്തിലൂടെയാണ് എന്ന് മേയര്‍ കുറിച്ചു. കൂടാതെ സീഡ് ബോൾ ക്യാമ്പയിനിൽ പങ്കെടുത്ത മുഴുവൻ സ്കൂൾ വിദ്യാർത്ഥികളും വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചിരിക്കുകയാണ്. ആറായിരത്തിലധികം (6000) മിടുമിടുക്കരായ കുഞ്ഞുങ്ങൾക്ക് ലണ്ടനിൽ നിന്നും വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിന്റെ സർട്ടിഫിക്കറ്റ് അവരവരുടെ പേരുകളിൽ ലഭിക്കുന്നതാണ്.സുസ്ഥിര വികസന പ്രവർത്തനങ്ങൾക്ക് യു.എൻ. ഹാബിറ്റാറ്റ് ഗ്ലോബൽ അവാർഡ് കഴിഞ്ഞ വർഷം തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചിരുന്നു.എല്ലാ അംഗീകാരവും ഈ നാട്ടിലെ ജനങ്ങൾക്ക് ഉള്ളതാണ് എന്നും മേയര്‍ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.ALSO READ: കെപിസിസി ഡിസിസി പുനഃസംഘടന; പൊട്ടിത്തെറി ഒഴിവാക്കാൻ ജംബോ കമ്മിറ്റിക്ക് സാധ്യതസുസ്ഥിര വികസന പദ്ധതികളുടെ ഭാഗമായി തിരുവനന്തപുരം നഗരസഭ നടപ്പിലാക്കുന്ന സീഡ് ബോള്‍ നിര്‍മ്മാണത്തിന്റെ ഉദ്ഘാടനവും ഗ്രീന്‍ ബജറ്റ് 2025 ന്റെ പ്രകാശനവും പുത്തരിക്കണ്ടം മൈതാനത്ത് വച്ച് മുഖ്യമന്ത്രിയാണ് നിർവഹിച്ചത്. കേരളത്തില്‍ ആദ്യമായി ഗ്രീന്‍ ബജറ്റ് നടപ്പാക്കുന്ന നഗരം എന്ന സ്ഥാനം തിരുവനന്തപുരം സ്വന്തമാക്കുകയാണ്. കാര്‍ബണ്‍ ബഹിര്‍ഗമനത്തെ പരിമിതപ്പെടുത്താനായി നഗരത്തില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഗ്രീന്‍ ബജറ്റില്‍ വ്യക്തമാക്കുന്നത്. ഇത് മറ്റു തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാതൃകയാണ്. കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ക്ഷോഭം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളെക്കുറിച്ച് ലോകത്തെമ്പാടും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നിരുന്നാലും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് പൊതുവായ യോജിപ്പ് അന്താരാഷ്ട തലത്തില്‍ ഉയര്‍ന്നു വരുന്നില്ല. യുഎന്‍ ക്ലൈമറ്റ് ചെയ്ഞ്ച് കോണ്‍ഫറന്‍സിലും വ്യക്തമായ മാര്‍ഗരേഖകളൊന്നും രൂപീകരിച്ചില്ല. അതിനൊന്നും കാത്തുനില്‍ക്കാതെയാണ് നാം നടപടികളിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നുണ്ട്. ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകളും പുനരുപയോഗ ഊര്‍ജ സ്രോതസുകളും ഉപയോഗപ്പെടുത്തുന്നുണ്ട്. തിരുവനന്തപുരത്തെ സോളാര്‍ നഗരമാക്കുന്നതിനുള്ള നഗരസഭയുടെ പ്രവര്‍ത്തനം അഭിനന്ദനീയമാണ്. 125 കോടി രൂപ ചെലവിലാണ് സര്‍ക്കാര്‍ ഓഫീസ് കെട്ടിടങ്ങളില്‍ നരഗസഭ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നത്. ഇലക്ട്രിക് ബസ് വാങ്ങാനായി. 100 ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ നഗരസഭ വാങ്ങി വിതരണം ചെയ്തു. ഇത്തരത്തിലുളള പ്രവര്‍ത്തനങ്ങളിലൂടെ അതിവേഗം വികസിക്കുന്ന നഗരങ്ങളില്‍ ഒന്നാമതാകാന്‍ തിരുവനന്തപുരത്തിന് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.The post വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച് തലസ്ഥാനത്തെ സീഡ് ബോള് നിര്മാണം; ലണ്ടനിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ആറായിരത്തിലധികം വിദ്യാർത്ഥികൾക്ക് ലഭിക്കും appeared first on Kairali News | Kairali News Live.